KMCC Dammam Toyota

KMCC Dammam Toyota KMCC KERALA MUSLIM CULTURE CENTER. The Kerala Muslim Cultural Centre (KMCC) is a global organization of Muslims from the Indian state of Kerala.

It was formed in 1968 by Indianexpatriates who support the Indian Union Muslim League.

22/03/2024
22/03/2024

ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.കെജ്രിവാളിന്റെ അറസ്റ്റ് അതിൽ ഒന്നുമാത്രം. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി നമ്മൾ കണ്ടതാണ്.

അധികാരത്തിന്റെ അവസാന ഘട്ടങ്ങളിൽ ഏകാധിപത്യത്തിലേക്കും ഫാസിസത്തിലേക്കും അതിവേഗം രാജ്യത്തെ കൊണ്ടുപോകാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ജനാധിപത്യ വിശ്വാസികൾ ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണിത്. ലോക്സഭാ തെരഞ്ഞെടുപ്പ് അതിനുള്ള അവസരമാണ്. രാജ്യത്തെ വർഗീയമായി വിഭജിക്കുകയും പ്രതിപക്ഷ നേതാക്കളെ വെട്ടയാടുകയും ചെയ്താൽ ഭരണം നിലനിർത്താം എന്നാണ് ഇവർ കരുതുന്നത്. അത്തരം അബദ്ധധാരണകൾ തിരുത്തപ്പെടുന്ന തെരഞ്ഞെടുപ്പ് ആയിരിക്കണം ഇത്.

മതേതര ചേരിയെ ശക്തിപ്പെടുത്താൻ മനസ്സറിഞ്ഞ് പ്രവർത്തിക്കാം. ഇന്ത്യയെ നമുക്ക് തിരിച്ചുപിടിക്കണം.

20/09/2023
സാമൂഹ്യ സുരക്ഷാ പദ്ധതി 2019അസ്സലാമു അലൈക്കും....   സഹപ്രവര്‍ത്തകരെ,സൗദി നാഷണല്‍ കമ്മറ്റിയുടെ സാമൂഹ്യ സുരക്ഷ പദ്ധതിയില്‍ ...
28/10/2018

സാമൂഹ്യ സുരക്ഷാ പദ്ധതി 2019

അസ്സലാമു അലൈക്കും....

സഹപ്രവര്‍ത്തകരെ,സൗദി നാഷണല്‍ കമ്മറ്റിയുടെ സാമൂഹ്യ സുരക്ഷ പദ്ധതിയില്‍ അംഗമാകുന്നതിനുളള അംഗത്വ ഫോമുകള്‍ വന്നിട്ടുണ്ട്. ഒരു സര്‍ക്കാര്‍ ഏജന്‍സിക്കും നല്‍കാന്‍ കഴിയാത്ത സഹായ പദ്ധതിയുമായി കെ എം സി സി അതിന്‍റെ പ്രവര്‍ത്തന മേഖലയിലെ, സ്തുത്യര്‍ഹമായ ഒരു പദ്ധതിയാണ് സാമൂഹ്യ സുരക്ഷ പദ്ധതി.

75 റിയാല്‍ അടച്ച് ഈ പദ്ധതിയില്‍ അംഗമാകുന്നതിലൂടെ ഒരു വലിയ കാരുണ്യ പ്രവര്‍ത്തനത്തിന്‍റെ ഭാഗമാകുകയാണ് നമ്മള്‍. ജീവിക്കാന്‍ മറക്കുന്ന പ്രവാസികളില്‍ പലരും തനിക്ക് ലഭിക്കുന്ന ശമ്പളം മുഴുവന്‍ നാട്ടിലയച്ച് നാളേക്കായി ഒരു കരുതിവെപ്പുമില്ലാതെ പ്രവാസത്തില്‍ നിന്ന് അകാലത്തില്‍ നാഥന്‍റെ അലംഘനീയ വിധിക്കുത്തരം നല്‍കി ഈ ലോകത്തോട് വിടപറയുമ്പോള്‍ അനാഥമാകുന്ന കുടുംബങ്ങള്‍ക്കൊരു ആശ്വാസമാണീ പദ്ധതി.

കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ കോടിക്കണക്കിന് രൂപ ഈ പദ്ധതി പ്രകാരം വിതരണം ചെയ്യാന്‍ സാധിച്ചു. ഈ കരുതല്‍ നമുക്ക് വേണ്ടിയല്ല നമ്മുടെ സമൂഹത്തിലെ അശരണര്‍ക്ക് വേണ്ടിയാവട്ടെ.....
നാഥന്‍ ദീര്‍ഘായുസ് പ്രധാനം ചെയ്യട്ടെ.....
ആമീന്‍

സൗദി KMCC യുടെ ദമ്മാം സെന്‍ട്രല്‍ കമ്മറ്റി ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ടൊയോട്ട ഏരിയ കെഎംസിസി, നടത്തുന്ന ക്വിസ് മത്സര...
22/10/2018

സൗദി KMCC യുടെ ദമ്മാം സെന്‍ട്രല്‍ കമ്മറ്റി ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ടൊയോട്ട ഏരിയ കെഎംസിസി, നടത്തുന്ന ക്വിസ് മത്സരത്തിലെ മൂന്നാമത്തെ ചോദ്യം:

വിശുദ്ധ ഖുര്‍ആനിലെ ഒരു സൂറത്തിൽ എല്ലാ ആയത്തിലും الله എന്ന പദം ഉപയോഗിച്ചിട്ടുണ്ട്, ആ സൂറത്ത് ഏത്?

#ക്വിസ് #ഉണര്‍വ്വ്

സൗദി KMCC യുടെ ദമ്മാം സെന്‍ട്രല്‍ കമ്മറ്റി ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ടൊയോട്ട ഏരിയ കെഎംസിസി, നടത്തുന്ന ക്വിസ് മത്സര...
20/10/2018

സൗദി KMCC യുടെ ദമ്മാം സെന്‍ട്രല്‍ കമ്മറ്റി ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ടൊയോട്ട ഏരിയ കെഎംസിസി, നടത്തുന്ന ക്വിസ് മത്സരത്തിലെ രണ്ടാമത്തെ ചോദ്യം:

Entrepreneur
എന്ന ഇംഗ്ലീഷ് വാക്ക് ഏതു ഭാഷയില്‍ നിന്നും കടമെടുത്തതാണ്?

#ക്വിസ് #ഉണര്‍വ്വ്

Address

Dammam

Website

Alerts

Be the first to know and let us send you an email when KMCC Dammam Toyota posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share