SREE SAI MDS

SREE SAI MDS SREE SAI Driving School aims to provide skilled drivers to the community by imparting driving training on 2,3,4 wheelers.

മഴക്കാലത്തെ⛈️ ഡ്രൈവിങ്🚗മഴക്കാലത്തെ ഡ്രൈവിംഗിനിടെ ഡ്രൈവറുടെ കാഴ്ചക്ക്  തടസ്സമാകുന്ന സംഗതികൾ അപകടത്തിന് കാരണമാകാറുണ്ട്. വൈ...
14/05/2022

മഴക്കാലത്തെ⛈️ ഡ്രൈവിങ്🚗

മഴക്കാലത്തെ ഡ്രൈവിംഗിനിടെ ഡ്രൈവറുടെ കാഴ്ചക്ക് തടസ്സമാകുന്ന സംഗതികൾ അപകടത്തിന് കാരണമാകാറുണ്ട്. വൈപ്പർ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക. കനത്ത മഴയുള്ളപ്പോൾ ഹെഡ്​ലൈറ്റിട്ട്​ വാഹനം ഓടിക്കാൻ ശ്രമിക്കുക. വലിയ വാഹനങ്ങളുടെ തൊട്ട്​ പിറകിൽ വാഹനമോടിച്ചാൽ ഇവയുടെ ടയറുകളിൽ നിന്ന്​ ചെളി തെറിച്ച്​ കാഴ്​ചക്ക്​ പ്രശ്​നമുണ്ടാക്കും. അതുകൊണ്ട്​ വലിയ വാഹനങ്ങളിൽ നിന്ന്​ നിശ്​ചിത അകലം പാലിച്ച്​ മാത്രം വാഹനം ഓടിക്കുക. വളവുകൾ സൂക്ഷിച്ച്​ തിരിയുക. അമിതവേഗത മഴക്കാലത്ത്​ അപകടങ്ങൾ ക്ഷണിച്ച്​ വരുത്തും. മഴക്കാലത്ത്​ റോഡിൽ പ്രതീക്ഷച്ചത്ര ഗ്രിപ്പ്​ കിട്ടതാകുന്നതോടെ ബ്രേക്ക് ചവിട്ടിയാലും വാഹനം മുന്നോട്ടു നീങ്ങുന്നതിനിടയാകും.

26/01/2022
16/05/2021

ലോക് ഡൗണിലെ വാഹന സംരക്ഷണം

🔒 നമ്മൾ ലോക് ഡൗണിൽക്കൂടി കടന്നുപോകുകയാണ്, ഉപയോഗിക്കാതെ ഇരിക്കുമ്പോൾ വാഹനത്തിന് ഉണ്ടായേക്കാവുന്ന തകരാറുകൾ ഒഴിവാക്കുന്നതിനെ കുറിച്ച് മനസ്സിലാക്കാം..

🚔മൂന്നോ നാലൊ ദിവസം കൂടുമ്പോൾ വാഹനം സ്റ്റാർട്ട് ചെയ്ത് കുറച്ച് സമയം ഇടുന്നത് നന്നായിരിക്കും വാഹനത്തിന്റെ എൻജിൻ പാർട്സുകൾ തുരുമ്പ് പിടിക്കാതിരിക്കാനും, ലൂബ്രിക്കേഷൻ ഓയിലിന്റെയും കൂളന്റിന്റെയും ക്വാളിറ്റി നിലനിർത്താനും ഇതുപകരിക്കും, കൂടാതെ ബാറ്ററി കേടുവരുന്നതും തടയാം. സ്റ്റാർട്ട് ചെയ്ത് ഉടനെ ആക്സിലറ്റേർ കൊടുക്കുന്നത് ഒഴിവാക്കണം.

🚘 ഹാൻഡ് ബ്രേക്ക് ജാം ആകാൻ സാധ്യതയുള്ളതിനാൽ ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്ത് വെക്കണം, വാഹനം ഉരുളാതിരിക്കാൻ ഫസ്റ്റ് ഗിയറിൽ ഇട്ടതിന് ശേഷം ഇഷ്ടികയൊ തടിക്കഷ്ണമൊ ടയറിന്റെ താഴെ വക്കാം.

🚔ഇടക്കിടക്ക് വാഹനം പൊസിഷൻ മാറ്റി ഇടുന്നത് ടയർ കേടു വരുന്നത് തടയും. പിന്നീട് വാഹനം ഉപയോഗിക്കുമ്പോൾ ഇത് വൈബ്രേഷനും, അധിക തേയ്മാനത്തിനും കാരണമായേക്കാം. മാറ്റിയിടാൻ സാധിക്കാത്തപ്പോഴൊ വളരെ നീണ്ട കാലം ഉപയോഗിക്കാതിരിക്കുകയാണെങ്കിലൊ Jack up ചെയ്ത് വക്കുന്നത് നന്നായിരിക്കും.

💧ഉപയോഗിക്കാതെ ഇരിക്കുന്ന വാഹനം വൃത്തിയായി കഴുകി ഉണക്കി സൂക്ഷിക്കുക പ്രത്യേകിച്ച് ഉൾഭാഗം. മഴക്കാലമായതിനാൽ അല്ലെങ്കിൽ ആരോഗ്യത്തിന് ഹാനികരമായേക്കാവുന്ന ഫംഗസ് വാഹനത്തിന് മുകളിലും സീറ്റുകളിലും മറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്, Wax based upholstery cleaning spray ഉപയോഗിക്കാം.

🌞വെയിലുള്ളപ്പോൾ വാഹനത്തിന്റെ ഡോർ ഗ്ലാസ് ഇടയ്ക്ക് താഴ്ത്തി ഇടുന്നതും നല്ലതാണ്. പോർച്ചിൽ സൂക്ഷിക്കുന്ന വാഹനമാണെങ്കിൽ കാർ കവർ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
എസിയുടെ റീ സർക്കുലേഷൻ മോഡ് ഓഫ് ചെയ്ത് വെക്കാൻ മറക്കരുത്.

🚘 ഇടക്കിടെ ബോണറ്റ് തുറന്ന് പരിശോധിക്കുന്നതും ബാറ്ററി ടെർമിനലിൽ പെടോളിയം ജെല്ലി പുരട്ടുന്നതും , എലിയുടെയും മറ്റും ശല്യം മൂലം വയറുകൾക്ക് നാശം വരാതിരിക്കാൻ Anti rodent spray സ്പ്രേ ഉപയോഗിക്കുന്നതും നല്ലതാണ്. കഴിയുമെങ്കിൽ ബാറ്ററി ടെർമിനൽ വയർ അഴിച്ചിടാവുന്നതാണ്.

🚘 ഉപയോഗിക്കാതിരിക്കുമ്പോൾ വൈപ്പർ ബ്ലേഡ് പൊക്കി വെക്കുന്നത് ശീലമാക്കുക.
കഴിയുന്നതും ഫുൾ ടാങ്ക് ഇന്ധനം നിറച്ചിടുന്നത് ടാങ്കിലും ഫ്യൂൽ ലൈനിലും തകരാറുകൾ വരുന്നതിനെ തടയും ടാങ്കിന്റെ മൂടി കാറ്റ് കടക്കാത്ത വിധം ഭദ്രമായി മൂടിയിരിക്കണം. 🏍️മോട്ടോർ സൈക്കിൾ ആണെങ്കിൽ മേൽ പറഞ്ഞത് കൂടാതെ വാഹനം സെന്റർ സ്റ്റാന്റിൽ സൂക്ഷിക്കണം.

🚘 *വാഹനം വീണ്ടും ഉപയോഗിക്കുമ്പോൾ* 🚘

🚗വാഹനത്തിന്റെ എ സി ഓഫ് ചെയ്തു സ്റ്റാർട്ട് ആക്കുക സ്റ്റാർട്ട് ആക്കിയ ഉടനെ ആക്സിലേറ്റർ പെട്ടെന്ന് അമർത്തരുത് , മൂന്ന് മിനിറ്റിന് ശേഷം ആക്സിലറേറ്റർ പതുക്കെ കൊടുത്ത് എൻജിൻ റൈസ് ചെയ്യുക എസി ഓൺ ചെയ്തതിനുശേഷം ഡോറിന്റെ ഗ്ലാസ്സുകൾ താഴ്ത്തിയിടുക.

🚗വാഹനം വേഗത കുറച്ച് മുന്നോട്ട് എടുത്ത് ബ്രേക്ക് ചവിട്ടി കാര്യക്ഷമത ഉറപ്പ് വരുത്തണം.

💦ടയർ പ്രഷറും, തേയ്മാനവും നിർബന്ധമായും പരിശോധിക്കണം, മഴക്കാലമായതിനാൽ ത്രെഡിന്റെ തേയ്മാനം വലിയ ദുരന്തത്തിന് കാരണമായേക്കാം..

ഹെഡ് ലൈറ്റ്, ബേക്ക് ലൈറ്റ് , ഇൻഡിക്കേറ്റർ, ഹോൺ എന്നിവ പരിശോധിക്കണം

🚗 ലോക്ഡൗണിന് ശേഷം വാഹനങ്ങൾക്ക് തകരാർ മൂലവും അപകടം മൂലവും കൂടുതൽ സാമ്പത്തിക നഷ്ടം വരാതെ ശ്രദ്ധിക്കാം...

🥷സമുഹ രക്ഷക്കായി അനാവശ്യ യാത്രകൾ ഒഴിവാക്കാം🙏🙏🙏

14/03/2021

തലക്ക് വില പറയാത്തവർ....

📱മൊബൈലിന് സ്ക്രീൻ ഗാർഡ് വേണമോ?

പതിനായിരമോ ഇരുപതിനായിരമോ കൊടുത്ത് വാങ്ങുന്ന ഫോൺ വലിച്ചെറിയപ്പെടാൻ സാദ്ധ്യതയില്ല, എന്നാലും മാറ്റിവക്കാൻ കഴിയുന്ന സ്ക്രീനിന്റെ മുകളിൽ സ്ക്രീൻ ഗാർഡ് ഒട്ടിക്കുന്ന നമ്മൾ, അപകടത്തിൽ 20 മീറ്ററിനപ്പുറത്തേക്ക് വലിച്ചെറിയപ്പെടാവുന്ന, വീണാൽ തറയിൽ അടിച്ച് ചിതറിയേക്കാവുന്ന, മാറ്റിവക്കാൻ സാധിക്കാത്ത തല സംരക്ഷിക്കാൻ ഗാർഡ് വക്കുവാൻ മടി കാട്ടുന്നത്.

🛑ദേശീയ ഗതാഗതഹൈവേ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 2019 ൽ 56136 പേരാണ് മോട്ടോർ സൈക്കിൾ അപകടത്തിൽ മരിച്ചത് ആകെ മരിച്ച ആളുകളുടെ എണ്ണമായ 1,51,113 ന്റെ 37% പേരും മരിച്ചത് രണ്ട് ചക്രം മാത്രം ഉള്ള യാന്ത്രികമായ (machine) സ്ഥിരതയില്ലാത്ത (stability) ഈ വാഹനം ഉപയോഗിച്ചത് കൊണ്ടാണ്.

🖋️ രേഖപ്പെടുത്തിയ കണക്കുകൾ പ്രകാരം 2019 ൽ ലോകത്ത് ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്ന അമേരിക്കയിൽ 22,11,439 അപകടങ്ങളിൽ കേവലം 37,461 പേർ മാത്രം മരിച്ചപ്പോൾ, നമ്മുടെ ഭാരതത്തിൽ അമേരിക്കയിൽ നടന്ന അപകടത്തിന്റെ അഞ്ചിലൊന്നു മാത്രം വരുന്ന 4,80,652 അപകടങ്ങളിൽ നിന്ന് മാത്രമായി അമേരിക്കയിൽ മരിക്കുന്നതിന്റെ അഞ്ചിരട്ടി ആളുകൾ കൊല്ലപ്പെട്ടതിന്റെ പ്രധാന കാരണം നമ്മൾ കൂടുതലും ഉപയോഗിക്കുന്നത് ഏറ്റവും അപകടകരമായ ഈ വാഹനം ആണ് എന്നതുകൊണ്ട് കൂടിയാണ്.

🏍️ഇതിൽ തന്നെ ടൂവീലർ ഓടിച്ചിരുന്ന 30,148 പേരും പുറകിൽ ഇരുന്ന 14,518 പേരും (ആകെ 44666 പേർ ആകെ മരണത്തിന്റെ 29.82%) കൊല്ലപ്പെട്ടത് ഹെൽമെറ്റ് ധരിക്കാത്തതു കൊണ്ടാണെന്ന് കണക്കുകൾ കാണിക്കുന്നു.

🗡️പഴയകാലത്ത് യുദ്ധത്തിന് ഉപയോഗിച്ചിരുന്ന ശിരോ കവചം എന്ന അർത്ഥം വരുന്ന helm എന്ന വാക്കിൽ നിന്നാണ് ഹെൽമറ്റ് എന്ന പദം ഉണ്ടായത്. 1914 ൽആണ് ഹെൽമെറ്റ് ആദ്യമായി രൂപപ്പെടുത്തിയത് എങ്കിലും ലോകത്ത് ഇത് വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മിക്കാൻ തുടങ്ങുന്നതും നിയമപരമായ ബാധ്യതയായി ഉൾപ്പെടുത്തുന്നതും 1970 ഓടുകൂടിയാണ്.

📕എന്നാൽ ഇന്നും 50% ത്തോളം ആളുകൾ നമ്മുടെ രാജ്യത്ത് ഹെൽമെറ്റ് ധരിക്കാതെ ടൂ വീലറിൽ സഞ്ചരിക്കുന്നു എന്നാണ് കണക്കുകൾ കാണിക്കുന്നത്. അതുകൊണ്ടായിരിക്കാം മോ:വാഹന നിയമം സെക്ഷൻ 129 ൽ 2019-ൽ കൂടുതൽ കർശനമായ ഭേദഗതി വരുത്തിയത്. അതിൻ പ്രകാരം
നാല് വയസ്സിന് മുകളിൽ പ്രായമുള്ള വാഹനം ഓടിക്കുന്നവരോ പുറകിലിരിക്കുന്നവരോ മടിയിൽ ഇരിക്കുന്നവരോ (being carried) നിർബന്ധമായും ഹെൽമെറ്റ് ധരിക്കണം.

🔩Bureau of Indian standard നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങളോടു കൂടിയ (IS :4151) തലക്ക് മുഴുവനായി പ്രൊട്ടക്ഷൻ നൽകുന്ന ഹെൽമെറ്റായിരിക്കണം ധരിക്കേണ്ടത് മാത്രവുമല്ല ചിൻ സ്ട്രാപ്പ് ഇടുകയും വേണം, ഇല്ല എങ്കിൽ 500 രൂപ പിഴ അടക്കണം എന്ന് മാത്രമല്ല മൂന്ന് മാസത്തേക്ക് നിർബന്ധമായും ലൈസൻസ് അയോഗ്യമാക്കപ്പെടുകയും അതിന് ശേഷം ഡ്രൈവർ റിഫ്രഷർ ട്രെയിനിംഗ് പൂർത്തിയാക്കിയാലേ ലൈസൻസ് തിരിച്ച് നൽകൂ എന്നും പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നു. വാഹന പരിശോധന, ക്യാമറ ചെക്കിംഗ് രീതികളിലേക്ക് മാറ്റപ്പെടുകയും കുറ്റകൃത്യങ്ങൾ ഓൺലൈനായിത്തന്നെ രേഖപ്പെടുത്തുകയും ചെയ്യുന്ന ആധുനിക കാലഘട്ടത്തിൽ ഇത് ദൂരവ്യാപകമായ ഫലങ്ങൾ ഉളവാക്കും എന്നത് സംശയമില്ല.

⛑️ ഇപ്പോഴും ഹെൽമെറ്റ് ധരിക്കാത്തത് അവകാശമായി കൊണ്ടു നടക്കുന്നവർക്കും അവർക്ക് വേണ്ടി വാദിക്കുന്നവർക്കും(ലഹരി മരുന്ന് വേട്ട, ചാരായ വേട്ട എന്ന പദത്തോടൊപ്പം ഹെൽമെറ്റ് വേട്ട എന്ന പദം സംഭാവന ചെയ്തവർക്കും) ഇനിയും നേരം വെളുക്കാത്തവർക്കും നല്ല നമസ്കാരം ....

*സംസ്കാരപൂർണ്ണമാകട്ടെ നമ്മുടെ
നിരത്തുകൾ* ....❣️

രാത്രിയിൽ വാഹനം ഓടിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നമാണ് എതിരെ വരുന്ന വാഹനത്തിന്റെ ഹെഡ് ലൈറ്റിൽ നിന്നുള്ള പ്രകാശം. ഹൈബീം...
13/03/2021

രാത്രിയിൽ വാഹനം ഓടിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നമാണ് എതിരെ വരുന്ന വാഹനത്തിന്റെ ഹെഡ് ലൈറ്റിൽ നിന്നുള്ള പ്രകാശം. ഹൈബീം ഹെഡ് ലൈറ്റ്കളുടെ പ്രകാശം കണ്ണിൽ വീണ് ഡ്രൈവറുടെ കാഴ്ച്ച മറഞ്ഞുണ്ടാകുന്ന അപകടങ്ങളും വർധിച്ചു വരുന്നു.മോട്ടോർ വാഹന നിയമപ്രകാരം രാത്രികാലങ്ങളിൽ വാഹനമോടിക്കുമ്പോൾ ഡിം ലൈറ്റ് മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. രാത്രി യാത്രകളിൽ ഓവർടേക്ക് ചെയ്യുമ്പോളും വളവുകളിലും ഡിം - ബ്രൈറ്റ് മോഡുകൾ ഇടവിട്ട് ചെയ്യുക. അതിലൂടെ എതിരെ വരുന്ന വാഹനങ്ങൾക്ക് നിങ്ങളുടെ വാഹനത്തിന്റെ സാന്നിധ്യം അറിയുവാൻ കഴിയുന്നു.

 #കോട്ടയം :അപകടങ്ങളുണ്ടാകുമ്പോൾ ജീവൻ പിടിച്ചു നിർത്തും സീറ്റ് ബെൽറ്റ് എന്നാണ് പറയുന്നത്. യാത്രക്കാർക്കുണ്ടാകുന്ന മരണകാരണ...
12/03/2021

#കോട്ടയം :അപകടങ്ങളുണ്ടാകുമ്പോൾ ജീവൻ പിടിച്ചു നിർത്തും സീറ്റ് ബെൽറ്റ് എന്നാണ് പറയുന്നത്. യാത്രക്കാർക്കുണ്ടാകുന്ന മരണകാരണമായ പരിക്കുകൾ ഗണ്യമായി കുറയ്ക്കാൻ സഹായിക്കുന്നത് സീറ്റ് ബെൽറ്റുകളാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ശബരിമല പാതയിൽ ഉണ്ടായ അപകടം.

പോക്കറ്റ് റോഡിൽ നിന്ന് ശബരിമല പാതയിലേക്ക് വാഹനം കയറിയതോടെ സീറ്റ്ബെൽറ്റ് ധരിക്കാൻ ഭാര്യയും ഭർത്താവും തീരുമാനിച്ചു. വലിയൊരു അപകടത്തിൽ നിന്ന് അവരുടെ ജീവൻ രക്ഷിച്ചത് ഈ തീരുമാനമായിരുന്നു. വാങ്ങിയിച്ച് രണ്ടു ദിവസം മാത്രമായ വാഹനം റോഡിലെ തിട്ടയിലിടിച്ച് തലകീഴയായി മറിയുകയായിരുന്നു. വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചെങ്കിലും ഇരുവരും ഒരു പോറൽ പോലും ഏൽക്കാതെ രക്ഷപ്പെട്ടു. സീറ്റ് ബെൽറ്റ് ധരിച്ചതുകൊണ്ട് മാത്രമാണ് ഇവർ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടത്.

ജീവിതത്തിലേക്കു പിടിച്ചുനിർത്തും ബെൽറ്റ്

മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ പോകുന്ന കാറിൽ നമ്മൾ സഞ്ചരിക്കുന്നു. അപ്പോൾ, നമ്മളും – നമ്മുടെ ശരീരവും – അതേവേഗത്തിലായിരിക്കും മുന്നോട്ടുപോകുന്നത്. ഈ വാഹനം പെട്ടെന്നു നിൽക്കുകയാണെങ്കിൽ (ഉദാഹരണത്തിന്, എവിടെയെങ്കിലും ഇടിച്ചോ മറ്റോ) വാഹനത്തിന്റെ സ്പീഡ് നൂറിൽനിന്നു പൂജ്യത്തിലേക്കു പൊടുന്നനെ കുറയും.

എന്നാൽ, വാഹനത്തിലുള്ള നമ്മുടെ വേഗം പൂജ്യത്തിലെത്തില്ല. അപ്പോൾ നമ്മൾ ഇരിപ്പിടത്തിൽനിന്നു മുന്നിലേക്ക് എടുത്തെറിയപ്പെടും; നൂറുകിലോമീറ്റർ വേഗത്തിൽത്തന്നെ. ഈ വേഗത്തിൽ എവിടെയെങ്കിലും ചെന്നിടിച്ചാൽ ശരീരത്തിലെ പല അവയവങ്ങൾക്കും അതു താങ്ങാനാകില്ല. ഇതിനു പുറമേയാണ്, ആന്തരികാവയവങ്ങൾ പരസ്പരം കൂട്ടിയിടിച്ചുണ്ടാകുന്ന ഗുരുതര പരുക്കുകൾ. ശ്വാസകോശം വാരിയെല്ലിൽ ഇടിക്കുന്നതും ഹൃദയം വാരിയെല്ലിൽ ഇടിക്കുന്നതുമൊക്കെ സാധാരണമാണ്. ഇവിടെയാണു സീറ്റ് ബെൽറ്റ് അനുഗ്രഹമാകുന്നത്. ഇത്തരം സന്ദർഭങ്ങളിൽ സീറ്റ്ബെൽറ്റ് മുറുകുന്നതുമൂലം നമ്മൾ സീറ്റിൽത്തന്നെ ഉറച്ചിരിക്കും, എടുത്തെറിയപ്പെടില്ല.

സീറ്റ് ബൈൽറ്റ് ധരിച്ചാൽ, ഡ്രൈവറുടെയും മുൻസീറ്റിലിരിക്കുന്ന യാത്രക്കാരന്റെയും മരണസാധ്യത 45% കുറയുമെന്നു പഠനങ്ങൾ. ഗുരുതര പരുക്കിന്റെ സാധ്യത പകുതിയായും കുറയും. കാറിലെ ഓട്ടമാറ്റിക് അല്ലാത്ത സുരക്ഷാ ഉപകരണങ്ങളിൽ, 90 ശതമാനത്തിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കുന്ന ഒന്നാണ് സീറ്റ്ബെൽറ്റ് എന്നാണ് അമേരിക്കൻ ഓട്ടമൊബീൽ അസോസിയേഷൻ പറയുന്നത്. സീറ്റ് ബെൽറ്റ് ഇടാത്തയാൾ വാഹനാപകടങ്ങളിൽ പുറത്തേക്കു തെറിച്ചുവീഴാനുള്ള സാധ്യത 30 ഇരട്ടി. പുറത്തേക്കു തെറിച്ചുവീണവരിലെ മരണസാധ്യത അഞ്ചിരട്ടിയും.

ധരിക്കേണ്ടത് ഇങ്ങനെ

ശരീരത്തിനു കുറുകെ വരുന്ന ഭാഗം തോളിൽനിന്നു മറുവശത്തെ ഇടുപ്പിലേക്കു തന്നെയാകണം. അപകടസമയത്തു ശരീരത്തിലുണ്ടാക്കുന്ന മർദം താങ്ങാൻ ഈ ഭാഗങ്ങൾക്കു കൂടുതൽ കഴിവുണ്ട്. ഒരുകാരണവശാലും സീറ്റ്ബെൽറ്റ് കഴുത്തിനു കുറുകെ ആകാതിരിക്കാൻ ശ്രദ്ധിക്കണം. അപകടമുണ്ടാകുമ്പോൾ ബെൽറ്റ് കഴുത്തിൽ മുറുകാനിടയുണ്ട്.

പിന്നിലാണെങ്കിലും...

കാറിന്റെ പിൻസീറ്റിലിരിക്കുന്നവർ സീറ്റ് ബെൽറ്റ് ഇടണമെന്നു നിലവിൽ നമ്മുടെ നാട്ടിൽ നിയമമില്ല. പിന്നെന്തിനാണ് ഈ പുലിവാലെന്നു കരുതരുത്. പുറകിൽ സീറ്റ് ബെൽറ്റ് ഇടാതെ ഇരിക്കുന്നയാൾക്ക് അപകടമുണ്ടായാൽ കിട്ടാവുന്ന ഇടികൾക്കും പരുക്കുകൾക്കും കണക്കില്ല.

10/03/2021

Address

Vaikam
686605

Opening Hours

Monday 7am - 5pm
Tuesday 7am - 5pm
Wednesday 7am - 5pm
Thursday 7am - 5pm
Friday 7am - 5pm
Sunday 7am - 5pm

Telephone

+917034547814

Website

Alerts

Be the first to know and let us send you an email when SREE SAI MDS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category