RENT A CAR

RENT A CAR Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from RENT A CAR, Automotive, aircraft & boat, Thrissur.

ബുക്കിംഗ് 17,000 കടന്നു, വെന്യുവിനായി ഹ്യുണ്ടായി ഡീലർഷിപ്പുകളില്‍ വന്‍ തിരക്ക്ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് നാല് മീറ്ററ...
27/05/2019

ബുക്കിംഗ് 17,000 കടന്നു, വെന്യുവിനായി ഹ്യുണ്ടായി ഡീലർഷിപ്പുകളില്‍ വന്‍ തിരക്ക്

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് നാല് മീറ്ററില്‍ താഴെയുള്ള കോമ്പാക്റ്റ് എസ്‌യുവിയായ വെന്യുവിനെ ഹ്യുണ്ടായി ഇന്ത്യയിലെത്തിച്ചത്. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ 17,000 ബുക്കിംഗാണ് വെന്യു എസ്‌യുവി സ്വന്തമാക്കിയത്. മാത്രമല്ല, 80,000 ഉപഭോക്താക്കളാണിപ്പോള്‍ വെന്യു വാങ്ങാനായി മുന്നോട്ട് വന്നിരിക്കുന്നതെന്നുമാണ് കമ്പനിയുടെ വാദം.
വെന്യുവിനെ കുറിച്ച് അന്വേഷിച്ചറിയാന്‍ ദിനംപ്രതി നിരവധി ആളുകളാണ് ഹ്യുണ്ടായി ഡീലര്‍ഷിപ്പുകളിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മാരുതി സുസുക്കി വിറ്റാര ബ്രെസ്സ, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, ടാറ്റ നെക്‌സോണ്‍, മഹീന്ദ്ര XUV300 എന്നിവയോടായിരിക്കും ശ്രേണിയില്‍ ഹ്യുണ്ടായി വെന്യു എസ്‌യുവി മത്സരിക്കുക. പ്രതിമാസം 8,000-10,000 യൂണിറ്റ് വെന്യു എസ്‌യുവികള്‍ വിറ്റഴിക്കാനാവുമെന്നാണ് ഹ്യുണ്ടായി പ്രതീക്ഷിക്കുന്നത്.
എസ്‌യുവിയെ അവതരിപ്പിച്ചത് മത്സരവിലയിലാണെന്നതും കമ്പനിയ്ക്ക് മുന്‍തൂക്കം നല്‍കുന്നു. 6.5 ലക്ഷം രൂപയാണ് വെന്യുവിന്റ പ്രാരംഭ മോഡിലിന് വില. ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ എസ്‌യുവിയായ ടാറ്റ നെക്‌സോണിനെക്കാളും 2,000 രൂപ മാത്രമാണ് വെന്യുവിന്റെ പ്രാരംഭ മോഡലിന്റെ വില.
ശ്രേണിയില്‍ തന്നെ ഏറ്റവും മികച്ച സാങ്കേതികത വെന്യു അവകാശപ്പെടും. വൈദ്യുത സണ്‍റൂഫ്, ബില്‍റ്റ്-ഇന്‍ എയര്‍ പ്യൂരിഫൈയര്‍, മികച്ച കണക്ടിവിറ്റി ഓപ്ഷനുകള്‍, ആന്‍ഡ്രോയിഡ് ഓട്ടോ & ആപ്പിള്‍ കാര്‍പ്ലേ എന്നിവയോട് കൂടിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, കീലെസ്സ് എന്‍ട്രി, ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കണ്‍ട്രോള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഓട്ടോമാറ്റിക്ക് ഹെഡ്‌ലാമ്പുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ആറ് എയര്‍ബാഗുകള്‍ എന്നീ ഫീച്ചറുകള്‍ എസ്‌യുവിയിലുണ്ട്.
കൂടാതെ ഹില്‍ ഹോള്‍ഡ്, ഇഎസ്പി, എബിഎസ് തുടങ്ങിയവ സുരക്ഷ ഫീച്ചറുകളും വെന്യുവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു
ആകെ മൂന്ന് എഞ്ചിന്‍ പതിപ്പുകളാണ് പുതിയ വെന്യു എസ്‌യുവിയുലുള്ളത്. 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 118 bhp കരുത്തും 172 Nm torque ഉം ആയിരിക്കും കുറിക്കുക.
ഏഴ് സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സായിരിക്കും 1.0 ലിറ്റര്‍ യൂണിറ്റിലുണ്ടാവുക. കൂടാതെ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ഇതില്‍ കമ്പനി ഓഫര്‍ ചെയ്യുന്നു.
വെന്യുവിലെ 1.2 ലിറ്റര്‍ നാല് സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ യൂണിറ്റ് 82 bhp കരുത്തും 114 Nm torque ഉം പരമാവധി സൃഷ്ടിക്കുന്നതാണ്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഈ യൂണിറ്റിലുണ്ടാവുക
മറുഭാഗത്ത് 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 89 bhp കരുത്തും 220 Nm torque ഉം കുറിക്കുന്നതാണ്. ആറ് സ്പീഡാണ് ഗിയര്‍ബോക്‌സ്. വെന്യുവിന്റെ എല്ലാ വകഭേദങ്ങളിലും മുന്‍വീല്‍ ഡ്രൈവാണുള്ളത്. ഒട്ടും വൈകാതെ തന്നെ പുതിയ വെന്യു എസ്‌യുവിയില്‍ ഓള്‍വില്‍ ഡ്രൈവ് കമ്പനി ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷ.

20/05/2019

മൈലേജ് വേണോ? ഇങ്ങനെയൊന്നും വണ്ടി ഓടിക്കരുത്

1. അക്ഷമയോടെയുള്ള ഡ്രൈവിങ്ങും പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതും പെട്ടെന്ന് വാഹനം മുന്നോട്ട് എടുക്കുന്നതും ഇന്ധനം പാഴായിപ്പോകുന്നതിന്റെ പ്രധാന കാരണങ്ങളാണെന്ന് 40 ശതമാനം ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ക്കും അറിയില്ല. ആക്‌സിലറേറ്റര്‍ ഒരു നിയന്ത്രണവുമില്ലാതെ പ്രയോഗിക്കുകയും ബ്രേക്കിങ് സംവിധാനം അലക്ഷ്യമായി ഉപയോഗിക്കുകയും ചെയ്യുന്നവരാണ് ഇക്കൂട്ടര്‍

2. നിരന്തര സര്‍വീസുകള്‍ വാഹനത്തെ കൂടുതല്‍ ഇന്ധനക്ഷമതയുള്ളതാക്കുമെന്ന വസ്‍തുത മൂന്നിലൊന്ന് ഡ്രൈവര്‍മാര്‍ക്കും അറിയില്ല

3. കാറിന്റെ ടയറിലെ പ്രഷര്‍ നിരന്തരം പരിശോധിക്കുന്നത് ഇന്ധനലാഭം ഉണ്ടാക്കുമെന്നത് 58 ശതമാനത്തോളം പേര്‍ക്കും അറിയില്ല

4. നിര്‍ത്തിയിടുമ്പോഴും വാഹനത്തിന്റെ എന്‍ജിന്‍ ഓണാക്കിവയ്ക്കുന്നത് ഇന്ധനം ലാഭിക്കുമെന്ന കരുതുന്നവരാണ് 26 ശതമാനം ഇന്ത്യന്‍ ഡ്രൈവര്‍മാരും. എന്നാല്‍ എന്‍ജിന്‍ ഓഫാക്കുകയും പിന്നീട് പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നതാണ് യഥാര്‍ഥത്തില്‍ കൂടുതല്‍ ഇന്ധന ലാഭമുണ്ടാക്കുന്നതെന്ന വസ്തുതയും പലര്‍മാര്‍ക്കും അറിയില്ല

5. വേഗമെത്തുന്ന എളുപ്പവഴി കണ്ടെത്താന്‍ വാഹനം പുറപ്പെടുന്നതിന് മുമ്പ് ജിപിഎസ് സംവിധാനം ഉപയോഗിക്കാനറിയാവുന്നത് 27 ശതമാനം പേര്‍ക്കു മാത്രം. യാത്ര പുറപ്പെടുന്നതിനുമുമ്പ് ജിപിഎസ് നോക്കി പാത കണ്ടെത്തുന്നതുവഴി സമയവും പണവും ലാഭിക്കാനാകും

6. ഇന്ധന നഷ്ടം ഇല്ലാതാക്കാന്‍ അധുനിക മോഡല്‍ വാഹനങ്ങളിലുള്ള ഒരു സംവിധാനമാണ് ക്രൂസ് കണ്‍ട്രോള്‍. കൃത്യമായ വേഗത്തില്‍ വാഹനം ഓടിക്കുന്നതിലൂടെ അനാവശ്യ ബ്രേക്കിങ്ങും ആക്‌സിലറേഷനും ഒഴിവാക്കാനും ഇന്ധനലാഭവും നേടാനുമാകും. നിയമപ്രകാരമുള്ള പരമാവധി വേഗത്തില്‍ വാഹനം ഓടിക്കാനും നിയന്ത്രിക്കാനും ഇതുവഴി സാധിക്കും. എന്നാല്‍ ഈ ക്രൂസ് കണ്‍ട്രോളിനെക്കുറിച്ച് 78 ശതമാനം ഇന്ത്യന്‍ ഡ്രൈവര്‍മാരും അജ്ഞരാണ്

7. മലമ്പ്രദേശത്തെ വാഹനയോട്ടം ഇന്ധന ഉപയോഗത്തെ ബാധിക്കുമെന്ന് 52 ശതമാനം പേര്‍ക്കും അറിയില്ല. ഗുരുത്വാകര്‍ഷണത്തിന് എതിരായാണ് സഞ്ചരിക്കുന്നത് എന്നതിനാല്‍ നേര്‍പാതയിലൂടെയുള്ള യാത്രയേക്കാള്‍ മലമുകളിലേക്കുള്ള യാത്രയില്‍ കൂടുതല്‍ ഇന്ധനം ഉപയോഗിക്കപ്പെടും. തണുത്തതും(73%) ചൂടേറിയതുമായ(64%) കാലാവസ്ഥകള്‍ വാഹനത്തിന്റെ ഇന്ധന ക്ഷമതയെ ബാധിക്കും

8. ഏറ്റവും കാര്യക്ഷമമായ താപനിലയില്‍ വാഹനത്തിന്റെ എന്‍ജിന്‍ എത്താനായി തണുത്ത കാലാസ്ഥയില്‍ കൂടുതല്‍ സമയം എടുക്കുന്നതു മൂലമാണ് വാഹനത്തിന്റെ ഇന്ധനക്ഷമത കുറയുന്നത്. അതിനാല്‍ തണുത്ത കാലാവസ്ഥയില്‍ ചെറിയ യാത്രകള്‍ പോകുമ്പോള്‍ ഇക്കാര്യത്തെക്കുറിച്ച് ചിന്തിക്കണം. ചൂടേറിയ കാലാവസ്ഥയില്‍ എയര്‍ കണ്ടീഷണര്‍ ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കണം

9. വേഗത കൂടുന്നതിനനുസരിച്ചുള്ള കാറ്റിന്റെ പ്രതിരോധം മൈലേജിനെ ബാധിക്കും

10. വേഗതയില്‍ പോകുമ്പോള്‍ വിന്‍ഡോകള്‍ പൊക്കിവെയ്ക്കുകയും എന്നാല്‍ വേഗം കുറഞ്ഞ യാത്രയില്‍ വിന്‍ഡോ തുറന്നിടുകയും ചെയ്യുന്നതാണ് നല്ലത്

11. വാഹനത്തില്‍ നിന്നും ഭാരമേറിയ വസ്തുക്കളും മറ്റ് അനാവശ്യ സാധനങ്ങളും എടുത്തു മാറ്റുന്നത് കൂടുതല്‍ ഇന്ധനക്ഷമത നല്‍കുമെന്ന് തിരിച്ചറിയുന്നത് 35 ശതമാനം മാത്രം. അധിക ഭാരം കൂടുതല്‍ ഇന്ധനം കത്തിച്ചുകളയുന്നതിന് ഇടയാക്കും. അധികമായി 20 കിലോയോളം ഭാരം വണ്ടിയില്‍ ഉണ്ടെങ്കില്‍ ഇന്ധന ക്ഷമത ഏകദേശം ഒരുശതമാനം കുറയും

ഇന്ത്യക്കാർക്ക് പൊതുവെ പരിചയമില്ലാത്ത MG യെ കുറിച്ച് ആദ്യം പറയാംMG അഥവാ  Moris Garage തുടങ്ങിയത്‌ William R Morris 1920 ...
17/05/2019

ഇന്ത്യക്കാർക്ക് പൊതുവെ പരിചയമില്ലാത്ത MG യെ കുറിച്ച് ആദ്യം പറയാം
MG അഥവാ Moris Garage തുടങ്ങിയത്‌ William R Morris 1920 ൽ ആണ് പിന്നീട് ownership austin motors ,The British Motor Corporation Limited, എന്നിവരിലേക്ക് മാറ്റപ്പെട്ടു .. 2000 ആയപ്പോൾ MG ROVER GROUP ന്റെ ഭാഗമായി പിന്നീട് 2005 ൽ Nanjing Automobile Group MG യെവാങ്ങി 2008 ൽ Nanjing Automobile Group നെ ചൈന ആസ്ഥാനമായ SAIC Cars (Shanghai Automotive Industry Corporation) വാങ്ങുകയുണ്ടായി.. അവരടെ കീഴിൽ MG -6 എന്ന ആദ്യ കാർ 2011ൽ പുറത്തിറങ്ങി SAIC യിടെ കീഴിൽ ഉള്ള മറ്റ്‌ കമ്പനികൾ
Maxus
Roewe
MG Motor
Nanjing Automobile
MG Motor UK
SAIC ഇപ്പോൾ കൂടുതലായും ശ്രദ്ധ കേന്ദ്രീകരിചിരിക്കുന്നത് ഇലട്രിക് , ഹൈബ്രീഡ് വാഹനങ്ങളിൽ ആണ്.
MG മോട്ടോർസ്‌ ഇന്ന് ഇന്ത്യയിൽ അവരുടെ ആദ്യ SUV യായ HECTOR നെ അവതരിപ്പിച്ചു.. വില പുറത്തുവിട്ടില്ലങ്കിലും TATA HARRIER , MAHINDRA XUV300, JEEP COMPASS , തുടങ്ങിയവയാണ് എതിരാളികൾ . Engine spec. 1.5 ലിറ്റർ petrol 143bhp യും 2.0 ലിറ്റർ diesel 173 bhp യും ഇതിൽ petrol ന് 48v hybreed systrm വും ഉണ്ടാകും ഈ സെജ്മെന്റിൽ ഏറ്റവും ഉയർന്ന നീളവും( 4655mm) boot space ഉം ( 547 ലിറ്റർ) കുടാതെ ഉള്ളിലെ space നാലു വകഭേദങ്ങളിലാണ് ഹെക്ടറിനെ എംജി അവതരിപ്പിക്കാനിരിക്കുന്നത്. സ്റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ് വകഭേദങ്ങള്‍ ഹെക്ടറില്‍ അണിനിരക്കും. ഇതില്‍ പ്രാരംഭ മോഡലാണ് സ്‌റ്റൈല്‍. ഷാര്‍പ്പ് ഏറ്റവും ഉയര്‍ന്ന മോഡലായി നിരയിലുണ്ട്
ബേസ് മോഡലായ സ്റ്റൈൽ
*നാലു സ്പീക്കറുകള്‍,
*ഇരട്ട എയര്‍ബാഗുകള്‍,
*കപ്പ് ഹോള്‍ഡറുകളുള്ള പിന്‍ ആംറെസ്റ്റ്,
*ഫാബ്രിക് സീറ്റുകള്‍,
സ്റ്റോറേജുള്ള ഡ്രൈവര്‍ ആംറെസ്റ്റ്,
*കൂള്‍ഡ് ഗ്ലോവ് ബോക്‌സ്,
*ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍,
0:40 അനുപാതത്തില്‍ വിഭജിക്കാവുന്ന സീറ്റുകള്‍, *പിന്‍ എസി വെന്റുകള്‍,
* രണ്ടു ഫാസ്റ്റ് ചാര്‍ജിങ് യുഎസ്ബി പോര്‍ട്ടുകള്‍,
*പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍,
*നാലു ടയറുകളിലും ഡിസ്‌ക്ക് ബ്രേക്ക്,
*സ്റ്റീല്‍ വീലുകള്‍,
*റൂഫ് റെയിലുകള്‍,
*മിററുകളിലുള്ള എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍,
*ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം, *ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, *ബ്രേക്ക് അസിസ്റ്റ്,
*ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം,
*ട്രാക്ഷന്‍ കണ്‍ട്രോള്‍,
*വെഹിക്കിള്‍ സ്റ്റബിലിറ്റി മാനേജ്‌മെന്റ്,
*ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍
എന്നിങ്ങനെ നീളും ഹെക്ടര്‍ സ്‌റ്റൈല്‍ ഫീച്ചറുകള്‍. 6 speed മാനുവല്‍ പെട്രോൾ പതിപപ്പിൽ മാത്രമേ സ്റ്റൈല്‍ മോഡലില്‍ ലഭ്യമാവുകയുള്ളൂ.
കുടാതെ connected car സിസ്റ്റമയ ismart ഉൾപ്പെടുത്തിയ 10 ഇഞ്ച് ഇൻഫോടൈന്മെന്റ് കാറിന്റെ എല്ല വിവരവും അതിൽ കാണിക്കും. എണ്ണിയാൽ ഒതുങ്ങാത്ത ഫീച്ചറുകൾ കുത്തി നിറച്ചുവരുന്ന Hector എതിരാളികളുടെ മുട്ടുവിറപ്പിക്കും എന്ന്‌ ഏറെക്കുറെ ഉറപ്പായി

16/05/2019
എഞ്ചിന്‍ ഓഫ് ചെയ്യാതെ ഇന്ധനം നിറച്ചാല്‍
24/04/2019

എഞ്ചിന്‍ ഓഫ് ചെയ്യാതെ ഇന്ധനം നിറച്ചാല്‍

Read in Malayalam: ഇതില്‍ ഏതാണ് ശരിയായ നടപടി — എഞ്ചിന്‍ ഓഫ് ചെയ്ത് ഇന്ധനം നിറയ്ക്കുന്നതോ, എഞ്ചിന്‍ ഓഫ് ചെയ്യാതെ നിറയ്ക്കുന...

2019 Jeep compass
24/04/2019

2019 Jeep compass

toyota tiago manual & automatic
07/08/2018

toyota tiago manual & automatic

Rent a carShefin : 8129276333
21/03/2018

Rent a car
Shefin : 8129276333

പ്രവാസികൾക്കായിമാത്രം അനുയോജ്യമായ automatic ഗിയർ, മാനുവൽ ഗിയർ കാറുകൾ വാടകയ്ക്ക്.മിനിമം 10 ദിവസത്തേക്കോ... അതിൽ കൂടുതൽ ദി...
23/05/2017

പ്രവാസികൾക്കായിമാത്രം അനുയോജ്യമായ automatic ഗിയർ, മാനുവൽ ഗിയർ കാറുകൾ വാടകയ്ക്ക്.മിനിമം 10 ദിവസത്തേക്കോ... അതിൽ കൂടുതൽ ദിവസങ്ങളോ, മാസങ്ങളോ ബുക്കിംഗ് തുടങ്ങിയിരിക്കുന്നു. ദയവുചെയ്ത് 10 ദിവസത്തിനുള്ളിൽ ബുക്ക്‌ ചെയേണ്ടതാണ്. +918129276333
Minimum 10 days ,airport service available .(Rent a Car Guruvayoor).thrissur.
Available Cars.(crysta,inova,fortuner,brezza,creta,i20,polo,swift, swiftdzire,eon,Wagoner)
Weddings cars available with driver.(Audi Bmw Benz Toyota Luxury Cars )

Crysta 2.8G MOB:8129276333
10/05/2017

Crysta 2.8G
MOB:8129276333

Address

Thrissur
680101

Website

Alerts

Be the first to know and let us send you an email when RENT A CAR posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share