AUTO CARE

AUTO CARE Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AUTO CARE, Automotive repair centre, Thiruvananthapuram.

08/02/2024

Urgently Required for Heavy Vehicle dealership at Kottayam

Service Advisor
Workshop Superviosr
Warranty Supervisor

Please contact 9447011141

30/05/2019
02/02/2019
SAFETY FIRST....സുരക്ഷ എന്നത് എത്രത്തോളം ശ്രദ്ധ ചെലുത്തേണ്ടതും പലപ്പോഴും അവഗണിക്കപ്പെടുന്നതുമായ പ്രധാന ഘടകമാണ് നമ്മുടെയെ...
01/02/2019

SAFETY FIRST....
സുരക്ഷ എന്നത് എത്രത്തോളം ശ്രദ്ധ ചെലുത്തേണ്ടതും പലപ്പോഴും അവഗണിക്കപ്പെടുന്നതുമായ പ്രധാന ഘടകമാണ് നമ്മുടെയെല്ലാം ജീവിതത്തിൽ എന്ന് മനസ്സിലാക്കുന്നത് എന്തെങ്കിലും രീതിയിൽ ഒരു അപകടം സംഭവിക്കുമ്പോഴാണ്.അത്തരം ഒരു അനുഭവത്തിന്റെ വെളിച്ചത്തിൽ നിന്നാണ് ഇങ്ങനെയൊരു പോസ്റ്റ് ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചത്.
ഏകദേശം രണ്ടാഴ്ചയ്ക്ക് മുന്നേ കേരളത്തിലെ ഒരു പ്രമുഖ ഓട്ടോമൊബൈൽ സ്ഥാപനത്തിൽ സംഭവിച്ച ഒരപകടത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.അത്യാധുനിക സൗകര്യങ്ങളോടെ തന്നെയാണ് ഇന്ന് ഒട്ടുമിക്ക ഡീലർഷിപ്പുകളും പ്രവർത്തിക്കുന്നത്.അതുകൊണ്ട് തന്നെ ലിഫ്റ്റ് അടക്കം ഒട്ടനവധി മെഷിനുകളും അതിന്റെ ഭാഗമായുണ്ടാകും.വാഹനങ്ങളെപ്പോലെ തന്നെ അവയ്ക്കും കൃത്യമായ മെയിന്റനൻസും കെയറും ആവശ്യമാണ്.പലപ്പോഴും നമ്മളോ മറ്റധികൃതരോ അതിനെക്കുറിച്ച് ബോധവാന്മാരല്ല അല്ലെങ്കിൽ നമ്മളതുമൂലമുണ്ടാകുന്ന പല അപകടങ്ങളെക്കുറിച്ച് ചിന്തിക്കാറുമില്ല.എന്തെങ്കിലും സംഭവിക്കുമ്പോഴാണ് അതിനുള്ള നടപടികൾ സ്വീകരിക്കുന്നത് അതാണെങ്കിലോ ഇടയ്ക്ക് വച്ച് നിന്നുപോകുകയും ചെയ്യും.
ലിഫ്റ്റ് ഉപയോഗിച്ച് ജോലി ചെയ്യുന്ന നമ്മളിൽ എത്രപേർ അതിനെ എത്രത്തോളം പരിപാലിക്കുന്നുണ്ട്.അതിന്റെ തകരാറുകൾ കൃത്യമായി പരിഹരിക്കുവാൻ ശ്രമിക്കാറുണ്ട്.വളരെ വിരളമായിരിക്കും അങ്ങനെ ചെയ്യുന്നവർ.നമ്മൾ കാണിക്കുന്ന ആ അശ്രദ്ധയാണ് കഴിഞ്ഞ ദിവസത്തെ സംഭവത്തിനാധാരം.കൃത്യമായ മെയിന്റനൻസ് ഇല്ലാത്തതുകൊണ്ടോ ഉപയോഗത്തിലൂടെയോ കേടുപാട് സംഭവിച്ച ലിഫ്റ്റിൽ വാഹനം കയറ്റി പണിയെടുത്തതിന്റെ ഫലമായി ലിഫ്റ്റിന്റെ ലോക്കിംഗ് സംവിധാനത്തിലെ തകരാറുമൂലം ഒരു ടെക്നീഷ്യന്റെ കൈ വിരൽ അതിനിടയിൽ പെടുകയും അറ്റുപോകുകയുമായിരുന്നു.നാളുകളായി ലിഫ്റ്റിന്റെ തകരാറുകൾ വകവയ്ക്കാതെ അതിൽ പണിയെടുത്ത ടെക്നീഷ്യൻസും കൃത്യമായി തകരാറിനെക്കുറിച്ച് അറിയിച്ചിട്ടും അത് ശരിയാക്കാനുള്ള നടപടികൾ സ്വീകരിക്കാതിരുന്ന അധികൃതരും ഒരു പോലെ കുറ്റക്കാരാണെന്ന് പറയാതെ വയ്യ.സംഭവിക്കുമായിരുന്ന വലിയൊരാപത്തിന്റെ ആഴം കുറഞ്ഞല്ലോ എന്നോർത്ത് സമാധാനിക്കാനും സമാധാനിപ്പിക്കാനുമല്ലാതെ മറ്റെന്താണ് പറയാനാകുക.നാളെ നമുക്കും സംഭവിക്കാവുന്ന ഒന്നിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്.മെഷിനുകൾക്ക് സ്പെയർ പാട്സുകൾ ലഭിക്കും മനുഷ്യശരീരത്തിനോ?
അപകടത്തിന് ശേഷം മാനേജ്മെന്റ് വേണ്ട രീതിയിൽ ചികിത്സ സൗകര്യങ്ങളും മറ്റ് സഹായങ്ങളും ഒക്കെ നൽകുകയുണ്ടായി.തുടർന്നുള്ള കാര്യങ്ങളും അവർ ചെയ്യാമെന്നുറപ്പ് നൽകിയതായി അറിയാൻ കഴിഞ്ഞു.എന്നാൽ അവർ ഒരു മുൻകരുതൽ എടുത്തിരുന്നെങ്കിൽ ഒഴിവാക്കാവുന്ന ഒന്നായിരുന്നില്ലേ ഈ അപകടം എന്നത് പ്രസക്തമാണ്.
നമുക്കിടയിൽ തന്നെ പലർക്കും ഇത് സംഭവിച്ചുണ്ടാകാം.തുടർന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് നാളെ വലിയൊരു ആപത്തിലേക്കായിരിക്കും ചെന്നെത്തുക .ദയവായി എല്ലാവരും സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച വരാതിരിക്കാൻ ശ്രദ്ധിക്കണം.സ്വയം ശ്രദ്ധിക്കുന്നതോടൊപ്പം മറ്റുള്ളവരേയും ബോധവാൻമാരാക്കുക.KAT അഡ്മിൻ ടീം അപകടം സംഭവിച്ച വ്യക്തിയെ നേരിൽ സന്ദർശിച്ചിരുന്നു.നടന്ന കാര്യങ്ങളെക്കുറിച്ചും മറ്റും വിശദമായി തന്നെ ചോദിച്ചറിയുകയും ഉണ്ടായി.നമ്മളാൽ കഴിയുന്ന സഹായസഹകരണങ്ങൾ ഉറപ്പ് നൽകിയാണ് മടങ്ങിയത്

നമ്മുടെ ശ്രെദ്ധ മരിച്ചാൽ നാളെ നമുക്കും ഇതേ പോലെ ഉള്ള അപകടം ഉണ്ടാവാം..നമ്മുടെ ജീവനേകാട്ടിൽ വലുത് അല്ല വാഹനം ..വാഹനത്തിനു വല്ലതും പറ്റിയാൽ ഇൻഷുറൻസ് വഴി പരിഹരിക്കാവുന്നതെ ഉള്ളു..നമ്മുടെ നഷ്ടത്തിന് പകരം വെക്കാൻ ഒന്നും കാണില്ല എന്ന് ഓർക്കുക

11/03/2018

how to control fuel consumption , ഇന്ധന ചെലവ് എങ്ങനെ കുറക്കാം

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when AUTO CARE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to AUTO CARE:

Share