Kasaragod Automotive Cluster

Kasaragod Automotive Cluster A Cluster Initiative in Automotive & General Engineering Sector under MSE CDP promoted by Ministry of MSME

15/11/2023

വിരാട് കോലി ലോകത്തിന്റെ നെറുകയിൽ! 50 ODI സെഞ്ചുറികൾ!!!

14/11/2023

ആലുവ കൊലക്കേസിൽ പ്രതി അസ്ഫാക് ആലത്തിന് തൂക്കു കയർ. വിധിയിൽ നിങ്ങളുടെ അഭിപ്രായം എന്താണ്?

12/11/2023

ലോകകപ്പിൽ പരാജയമറിയാതെ ഇന്ത്യ സെമിയിൽ!

സംരംഭങ്ങളും സർക്കാർ സഹായങ്ങളുംസംരംഭങ്ങളെ  സഹായിക്കുന്നതിനായി കേന്ദ്ര സർക്കാരിന്റേതും സംസ്ഥാന സർക്കാരുകളുടേതുമായി നിരവധി ...
20/05/2023

സംരംഭങ്ങളും സർക്കാർ സഹായങ്ങളും

സംരംഭങ്ങളെ സഹായിക്കുന്നതിനായി കേന്ദ്ര സർക്കാരിന്റേതും സംസ്ഥാന സർക്കാരുകളുടേതുമായി നിരവധി പദ്ധതികളുണ്ട്. അവയിൽ ചിലതിന്റെ ഹൈലൈറ്റ്സ് താഴെ കൊടുക്കുന്നു.

10 ലക്ഷം രൂപ വരെ മുടക്കു മുതൽ വരുന്ന ഒരു പദ്ധതിയിൽ സംരംഭകൻ മുടക്കുന്നതിന്റെ ഇരട്ടി തുക സംസ്ഥാന സർക്കാർ മുടക്കുന്നു (പരമാവധി 4 ലക്ഷം രൂപ വരെ). സർക്കാരിന്റെ വിഹിതം തികച്ചും സൗജന്യമാണ് ( മുടക്കു മുതൽ തിരിച്ചു നൽകുകയോ ലാഭ വിഹിതം നൽകുകയോ വേണ്ട)

വേറൊരു പദ്ധയിൽ സംരംഭകൻ മുടക്കുന്നതിന്റെ 4 ഇരട്ടി തുക സംസ്ഥാന സർക്കാർ മുടക്കുന്നു (പരമാവധി 40 ലക്ഷം രൂപ വരെ). സർക്കാരിന്റെ വിഹിതം തികച്ചും സൗജന്യമാണ് ( മുടക്കു മുതൽ തിരിച്ചു നൽകുകയോ ലാഭ വിഹിതം നൽകുകയോ വേണ്ട)

മറ്റൊരു പദ്ധയിൽ കുടുംബശ്രീ അംഗങ്ങളായ 2 വനിതാ സംരംഭകർ മുടക്കുന്നതിന്റെ 30 ഇരട്ടി തുക ബ്ലോക്ക് പഞ്ചായത്ത് മുടക്കുന്നു (പരമാവധി 3,75,000 രൂപ വരെ). ബ്ലോക്ക് പഞ്ചായത്തിന്റെ വിഹിതം തികച്ചും സൗജന്യമാണ് ( മുടക്കു മുതൽ തിരിച്ചു നൽകുകയോ ലാഭ വിഹിതം നൽകുകയോ വേണ്ട)

ഇതിയൊരു പദ്ധയിൽ സംരംഭകൻ മുടക്കുന്നതിന്റെ 7 ഇരട്ടി തുക കേന്ദ്ര സർക്കാർ മുടക്കുന്നു (പരമാവധി 17.5 ലക്ഷം രൂപ വരെ). സർക്കാരിന്റെ വിഹിതം തികച്ചും സൗജന്യമാണ് ( മുടക്കു മുതൽ തിരിച്ചു നൽകുകയോ ലാഭ വിഹിതം നൽകുകയോ വേണ്ട)

മറ്റൊരു പദ്ധയിൽ ഒരേ വിഭാഗത്തിൽപ്പെട്ട 10 സംരംഭകരുടെ കൂട്ടായ്മ 1 കോടി മുടക്കുമ്പോൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ 9 കോടി മുടക്കുന്നു . സർക്കാരിന്റെ വിഹിതം തികച്ചും സൗജന്യമാണ് ( മുടക്കു മുതൽ തിരിച്ചു നൽകുകയോ ലാഭ വിഹിതം നൽകുകയോ വേണ്ട)

മറ്റൊരു പദ്ധയിൽ ഒരേ വിഭാഗത്തിൽപ്പെട്ട 20 സംരംഭകരുടെ കൂട്ടായ്മ 4.5 കോടി മുടക്കുമ്പോൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ 25.5 കോടി മുടക്കുന്നു . സർക്കാരിന്റെ വിഹിതം തികച്ചും സൗജന്യമാണ് ( മുടക്കു മുതൽ തിരിച്ചു നൽകുകയോ ലാഭ വിഹിതം നൽകുകയോ വേണ്ട)

ഇത്തരത്തിൽ 100 കണക്കിന് പദ്ധതികൾ നമ്മുടെ രാജ്യത്ത് നിലവിലുണ്ട്. ഇത്തരം പദ്ധതികളെക്കുറിച്ച് താല്പര്യമുള്ളവർക്ക് ബോധവത്കരണം നൽകുന്നതിനും ലാഭകരങ്ങളായ പദ്ധതികളുടെ പ്രാേജക്ടുകൾ, നവീന സാങ്കേതിക വിദ്യകൾ, നൂതനങ്ങളായ യന്ത്ര സംവിധാനങ്ങൾ, ആധുനിക നിർമ്മാണ രീതികൾ, പദ്ധതികൾക്ക് ആവശ്യമായ ലൈസൻസുകളും അനുമതികളും, സബ്സിഡികൾ ബാങ്ക് ലോണുകൾ എന്നിവ ലഭിക്കുന്നതിന് ആവശ്യമായ പ്രാേജക്ട് റിപ്പോർട്ടുകൾ എന്നിങ്ങനെ സംരംഭങ്ങൾക്ക് ആവശ്യമായ നിരവധി വിഷയങ്ങൾ സംവദിക്കുന്നതിനായി സെമിനാറുകൾ സംഘടിപ്പിക്കുന്നു.

ഇതിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ചുവടെ കാണിച്ചിരിക്കുന്ന ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

https://chat.whatsapp.com/LUQ5XBzWZkXLGEfZMneKf8

NB: ഇതു സംബന്ധിച്ച് ലൈവ് സെമിനാറുകളാണ് നടത്തുവാൻ ഉദ്ദേശിക്കുന്നത്. സെമിനാർ സൗജന്യമാണ് എങ്കിലും ഹാളിന്റെ വാടക, ദക്ഷണം എന്നിവയ്ക്ക് ചെറിയാെരു തുക ചാർജ്ജ് (Rs.300/-) ഉണ്ടായിരിക്കും. ഇതിൽ ആദ്യത്തെ സെമിനാർ കാസറഗോഡ് വെച്ചാണ് നടത്തുന്നത്. മുൻകൂർ പണമടച്ച് രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് മാത്രമാണ് പ്രവേശനം. കുറഞ്ഞത് 200 പാർട്ടിസിപ്പേന്റ്സ് ഉണ്ടെങ്കിൽ വെബിനാറുകളും പരിഗണിക്കുന്നതാണ്.

WhatsApp Group Invite

17/03/2023
06/03/2023
22/04/2022

വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന നേന്ത്രപ്പഴത്തെക്കുറിച്ചുള്ള ODOP ശിൽപശാലയും ഉൽപ്പന്ന പ്രദർശനവും ബഹു. നിയമ വ്യവസായ കയർ വകുപ്പ് മന്ത്രി ശ്രീ. പി.രാജീവ് ഉദ്ഘാടനം ചെയ്യും.

2022 ഏപ്രിൽ 29 ന് രാവിലെ 10 മണിക്ക് പാലക്കാട് ജില്ലയിലെ ഹോട്ടൽ ഗസാലയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ കെഎസ്ഐഡിസി എംഡിയും പിഎം എഫ്എംഇ നോഡൽ ഓഫീസറുമായ ശ്രീ.എം.ജി രാജമാണിക്കം ഐഎഎസ്, വ്യവസായ, നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ. സുമൻ ബില്ല ഐ.എ.എസ്, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ ശ്രീ. എസ്. ഹരികിഷോർ ഐ.എ.എസ്, കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ശ്രീ. ഡോ.ആർ ചന്ദ്ര ബാബു, പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ശ്രീമതി. സി ജയ എന്നിവർ പങ്കെടുക്കും.

പരിചയസമ്പന്നരായ വ്യവസായ വിദഗ്ധരും അക്കാദമിഷ്യന്മാരും സംരംഭകരും ശിൽപശാല സെഷനുകൾ കൈകാര്യം ചെയ്യും. ഒപ്പം നേന്ത്രപ്പഴത്തിന്റെ പ്രസക്തി, മൂല്യവർദ്ധന, സൂക്ഷ്മ സംരംഭങ്ങൾക്കുള്ള സാധ്യതകൾ, വിപണി അവലോകനം തുടങ്ങിയവയെക്കുറിച്ചുള്ള സാങ്കേതിക അവതരണങ്ങളും വാഴയിലെ മൈക്രോ എന്റർപ്രൈസസിന്റെ ഉൽപ്പന്നങ്ങളുടെയും സാങ്കേതികവിദ്യകളുടെയും പ്രദർശനവും ശിൽപശാലയിൽ ഉണ്ടായിരിക്കും.

06/04/2022

സംസ്ഥാനത്ത് സ്വകാര്യ വ്യവസായ പാർക്കുകൾക്കായുള്ള അനുമതി വേഗത്തിലാക്കാനുള്ള നടപടികൾ പൂർത്തിയായി വരുന്നു. കെ.എസ്.ഐ.ഡി.സി, കിൻഫ്ര വ്യവസായ പാർക്ക് എന്നിവക്ക് പുറമെ സംസ്ഥാനത്ത് കൂടുതൽ വ്യവസായ പാർക്കുകൾ ഉയർത്തി കൊണ്ട് വരികയാണ് വ്യവസായ വകുപ്പിന്റെ ലക്‌ഷ്യം. 'പ്രൈവറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് 2022 ' എന്നാണ് പദ്ധതിയുടെ പേര്. ഇ.എസ്.എ, സി. ആർ. ഇസഡ് എന്നിവയിൽ ഉൾപ്പെടാത്ത പത്തേക്കറിൽ അധികം ഭൂമിയുമുള്ള സ്ഥാപനങ്ങൾക്ക് വ്യവസായ പാർക്കിന് അനുമതി തേടാം. ഇതിനോടകം സർക്കാരിന് മുന്നിൽ ഇരുപതിലധികം അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.

സ്വകാര്യ കമ്പനികൾ, കോ ഓപ്പറേറ്റിവ് സൊസൈറ്റികൾ, പാർട്ണർഷിപ്പ് സ്ഥാപനങ്ങൾ, എം.എസ്.എം. ഇ കൺസോഷ്യങ്ങൾ എന്നിവയ്ക്ക് പാർക്കിന് അനുമതി ലഭിക്കും. സ്വകാര്യ പാർക്കിന് അനുമതി ലഭിച്ചാൽ റോഡ്, വൈദ്യുതി, ജലവിതരണം എന്നിവ ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കും.

Address

Nileswaram

Telephone

+918921581232

Website

Alerts

Be the first to know and let us send you an email when Kasaragod Automotive Cluster posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kasaragod Automotive Cluster:

Shortcuts

Share