Riders Club Edavannappara

Riders Club Edavannappara Young Tripping Riders Community In Edavannappara

01/03/2022
08/05/2021
12/06/2019

ഏഷ്യയിലെ ഏക ഗുഹാവാസികളായ ചോലനായ്കര്‍ വസിക്കുന്ന സ്ഥലമാണ് നമ്മുടെ നിലമ്പൂര്‍. നിലമ്പൂരിലെ ചോലനായ്കരെ കുറിച്ച് പ്രശസ്ത ഫോട്ടോഗ്രാഫര്‍ അജീബ് കോമാച്ചിയുടെ ഫോട്ടോ ഫീച്ചര്‍.

മലയാള മനോരമ ഫോട്ടോഗ്രാഫർ ടി നാരായണേട്ടൻ ഏകദേശം അമ്പതു വര്ഷങ്ങള്ക്ക് മുൻപ് നിലമ്പൂര് ഉള്കാടുകളിൽനിന്നു ചോലനായ്ക്കാരുടെ ചില ചിത്രങ്ങൾ എടുത്തിരുന്നു . ഏഷ്യയിലെ ഏക ഗുഹാനിവാസികളായ
ഇവരിൽ പലരും അന്ന് ക്യാമറ കണ്ടു പേടിച്ചുപോയിരുന്നുവത്രെ . വിവസ്ത്രായിരുന്ന ഇവരിൽ പലരും അന്നു ഓടിയോളിക്കുകയായിരുന്നു .ഗ്ലോബൽ വില്ലേജ് എന്നൊക്കെ പറഞ്ഞു ഇന്റര്‍നെറ്റും ആധുനിക സൗകര്യങ്ങളുമായി നാം വളരുമ്പോഴും ഇവർ ഇപ്പോഴും ഈ അളകളിൽ [ഗുഹ ] കഴിയുന്നു . വികലമായ പരിഷ്കാരത്തിന്റെ വകയായി അവര്ക്ക് കിട്ടിയ കോണ്ക്രീറ്റ് കെട്ടിടങ്ങളൊക്കെ പലരും ഒഴിവാക്കി തിരിച്ചു ഉള് വനങ്ങളിലെക്ക് തന്നെ തിരിച്ചിരിക്കുന്നു . രോഗങ്ങളും പോഷക ക്കുറവുമായി അവർ എണ്ണത്തിൽ കുറഞ്ഞു കുറഞ്ഞു 300 ആയി ചുരുങ്ങിയിരിക്കുന്നു . ആനയും മറ്റു വന്യ മൃഗങ്ങളും നിറഞ്ഞ കാട്ടിലൂടെ അവരെ തേടി ഒരു യാത്രയാണിത്.

*****
സഞ്ചാരികള്‍ക്ക് പ്രവേശനമില്ലാത്ത ഉള്‍കാട്ടിലാണ് ഇവരുടെ താമസം. അറിവ് പകര്‍ന്ന് നല്‍കുക എന്ന ഉദ്ദേശത്തോടെ മാത്രമാണ് ഈ പോസ്റ്റ്.


ചിത്രവും എഴുത്തും : അജീബ് കോമാച്ചി

01/10/2018

ഊട്ടിയിലേക്കൊരു ട്രെയിൻ യാത്ര

ഏതൊരു ഇരുചക്രവാഹനമായാലും ഹെൽമെറ്റ് ഉപയോഗിക്കുക എന്നത് അനിവാര്യമാണ്. എന്തെങ്കിലും കാരണത്താൽ വാഹനം അപകടത്തിൽപെട്ടാൽ തലക്ക്...
13/04/2018

ഏതൊരു ഇരുചക്രവാഹനമായാലും ഹെൽമെറ്റ് ഉപയോഗിക്കുക എന്നത് അനിവാര്യമാണ്. എന്തെങ്കിലും കാരണത്താൽ വാഹനം അപകടത്തിൽപെട്ടാൽ തലക്ക് പരിക്കേൽക്കാതെ ഹെൽമെറ്റ് സംരക്ഷിക്കുന്നു. ഹെൽമെറ്റ് പോലെത്തന്നെ ജാക്കറ്റ്, ഗ്ലൗസ് എന്നിങ്ങനെ പലയിനം സുരക്ഷാ സംവിധാനങ്ങൾ ബൈക്ക് ഓടിക്കുന്നവർക്കായി ലഭ്യമാണ്. ഇവയെല്ലാം ഉപയോഗിക്കുന്നതിലൂടെ ഒരു അപകടത്തിൽ ഉണ്ടായേക്കാവുന്ന പരിക്കുകൾ നല്ലരീതിയിൽ തന്നെ ഒഴിവാക്കാൻ സാധിക്കും. പക്ഷെ മിക്കപ്പോഴും ജാക്കറ്റ് അല്ലെങ്കിൽ ഗ്ലൗസ് ധരിക്കുക എന്നത് പലർക്കും ബുദ്ധിമുട്ടായിരിക്കാം. പക്ഷെ ഹെൽമെറ്റ് ഒരിക്കലും ഒഴിവാക്കാനാവാത്ത ഒരു കാര്യം തന്നെയാണ്. നമ്മുടെ തലയുടെ സുരക്ഷ ഉറപ്പുവരുത്തുന്ന ഹെൽമെറ്റ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ദിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഉദാഹരണത്തിന്, നല്ലയിനം ഹെൽമെറ്റുകൾ എങ്ങനെ തിരിച്ചറിയാം? ഏത് ഇനം ഹെൽമെറ്റ് ആണ് തിരഞ്ഞെടുക്കേണ്ടത് എന്നിങ്ങനെ. ഇത്തരം കാര്യങ്ങൾ ഇനി വിശദീകരിക്കാം. നിങ്ങൾക്കോ നിങ്ങളുടെ സുഹൃത്തുക്കൾക്കോ ഹെൽമെറ്റ് തിരഞ്ഞെടുക്കുമ്പോൾ ഈ പോസ്റ്റ് ഉപകാരപ്പെടുമെന്ന് കരുതുന്നു.

ഹെൽമെറ്റുകൾ പല ക്വാളിറ്റിയിൽ ലഭ്യമാണ്. മിനിമം സേഫ്റ്റി തരുന്ന എൻട്രി ലെവൽ ഹെൽമെറ്റ്, പ്രീമിയം ക്വാളിറ്റി ഹെൽമെറ്റുകൾ, കൂട്ടത്തിൽ ഏറ്റവും കൂടുതൽ സേഫ്റ്റി ഉറപ്പുവരുത്തുന്ന റേസ് സ്പെക് ഹെൽമെറ്റുകൾ എന്നിങ്ങനെയാണവ. നമ്മുടെ നാട്ടിലെ ഉപയോഗത്തിന് എൻട്രി ലെവൽ ഹെൽമെറ്റുകൾ ധാരാളമാണ്. സൂപ്പർബൈക്കുകൾ പോലുള്ളവ ഉപയോഗിക്കുന്നവരോ അതല്ല കൂടുതൽ സേഫ്റ്റി വേണമെന്നുള്ളവർക്കോ പ്രീമിയം ഹെൽമെറ്റുകൾ ഉപയോഗിക്കാവുന്നതാണ്. എൻട്രി ലെവൽ ഹെൽമെറ്റുകൾക്ക് 4500/- മുതൽ വില തുടങ്ങുന്നു. 15000 മുതൽ പ്രീമിയം ക്വാളിറ്റി ഹെൽമെറ്റുകൾ ലഭ്യമാണ്. ഇത്തരം പ്രീമിയം ഹെൽമെറ്റുകളിൽ എൻട്രി ലെവൽ ഹെൽമെറ്റുകളിൽ ഇല്ലാത്ത കൂടുതൽ സേഫ്റ്റി ഫീച്ചറുകൾ ഉണ്ടായിരിക്കും. ഹെൽമെറ്റ് വാങ്ങാനായി പണം ചെലവഴിക്കുമ്പോൾ അതിനനുസരിച്ചുള്ള ക്വാളിറ്റി ഉണ്ടായിരിക്കണം. നമ്മുടെ നാട്ടിൽ ഹെൽമെറ്റിന്റെ ക്വാളിറ്റി പ്രസ്താവിക്കുന്നത് ISI മുദ്ര മൂലമാണ്. എന്നാൽ സത്യാവസ്ഥയെന്തെന്നാൽ ഇത്തരത്തിൽ ISI മുദ്രയുള്ള ഒട്ടുമിക്ക ഹെൽമെറ്റുകളും ഒരു അപകടത്തിൽ പെട്ടാൽ നമുക്ക് സുരക്ഷ തരില്ല എന്നതാണ്. ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ പോലീസ് പിടിക്കും എന്ന കാരണം കൊണ്ട് “പേരിന്” വാങ്ങി ഉപയോഗിക്കുന്ന ISI മുദ്രയുള്ള ഇത്തരം ഹെൽമെറ്റുകൾ യാതൊരുവിധ ടെസ്റ്റുകളും നടത്തി സേഫ്റ്റി ഉറപ്പുവരുത്തിയിട്ടില്ല എന്ന് തിരിച്ചറിയണം. ISI മുദ്രയുള്ള എല്ലാ ഹെൽമെറ്റുകളും മോശമാണ് എന്ന് ഞാൻ പറയുന്നില്ല. നല്ലതും ഉണ്ടായിരിക്കാം. വാങ്ങുമ്പോൾ അത് നോക്കി തിരിച്ചറിയാൻ ശ്രദ്ധിക്കണം.

U.S.ൽ ഒരു ഹെൽമെറ്റ് വിൽക്കണമെങ്കിൽ അത് D.O.T സെർട്ടിഫൈഡ് ആയിരിക്കണം. ഒരു ഹെൽമെറ്റിന് മേൽപ്പറഞ്ഞ സെർറ്റിഫിക്കേഷൻ കിട്ടണമെങ്കിൽ അത് ചില ടെസ്റ്റുകൾ പാസാവേണ്ടതുണ്ട്. ഇത്തരത്തിൽ D.O.T സെർറ്റിഫിക്കേഷൻ ഉള്ള ഹെൽമെറ്റുകൾ ഒരു അപകടം സംഭവിക്കുമ്പോൾ റൈഡർക്ക് നല്ല രീതിയിൽ പ്രൊട്ടക്ഷൻ നൽകുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ സേഫ്റ്റി വളരെ കർക്കശമാണ് അവിടെ ഹെൽമെറ്റുകളുടെ ക്വാളിറ്റി പ്രസ്താവിക്കുന്നത് ECE 22.05 സെർറ്റിഫിക്കേഷൻ മുഘേനയാണ്. ഇത്തരം ECE 22.05 സെർറ്റിഫിക്കേഷൻ ഉള്ള ഹെൽമെറ്റുകൾ D.O.T സെർറ്റിഫിക്കേഷൻ ഉള്ള ഹെൽമെറ്റുകളെക്കാൾ ക്വാളിറ്റി കൂടിയവയാണ്. നമ്മുടെ നാട്ടിലും ഇത്തരം ഹെൽമെറ്റുകൾ ലഭ്യമാണ്. ട്രാക്ക് റേസിംഗ് ചെയ്യുന്നവർ ഉപയോഗിക്കുന്നത് snell സെർറ്റിഫിക്കേഷൻ ഉള്ള ഹെൽമെറ്റുകൾ ആണ്. ഇത്തരം ഹെൽമെറ്റുകൾ പഞ്ചർ ടെസ്റ്റ്, ഷിയർ ടെസ്റ്റ് എന്നിങ്ങനെ അനവധി ടെസ്റ്റുകൾ കഴിഞ്ഞാണ് വരുന്നത്. അതിനാൽ തന്നെ ഇതിന്റെ വില വളരെ കൂടുതലായിരിക്കും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലലോ. പക്ഷെ നോർമൽ റൈഡ് ചെയ്യുന്ന ഒരാൾക്ക് D.O.T അല്ലെങ്കിൽ ECE 22.05 സെർറ്റിഫിക്കേഷൻ ധാരാളമാണ്.

ഹെൽമെറ്റ് വാങ്ങുമ്പോൾ ഏത് സെർറ്റിഫിക്കേഷൻ ഉള്ള ഹെൽമെറ്റ് ആണ് വേണ്ടത്, അതിനായി എത്ര രൂപ വരെ ചിലവാക്കാൻ തയ്യാറാണ്, ഈ രണ്ടു കാര്യങ്ങൾ തീരുമാനിച്ചു കഴിഞ്ഞാൽ അടുത്തതായി ചിന്തിക്കേണ്ടത് വാങ്ങാൻ ഉദ്ദേശിക്കുന്ന ഹെൽമെറ്റിന്റെ വലുപ്പമാണ്. ഓരോ ആളുകളുടെയും തലയുടെ ആകൃതി വ്യത്യസ്തമാണ്. മുകളിൽ നിന്ന് നോക്കുമ്പോൾ തലയുടെ ഷേപ്പ് എലിപ്റ്റിക്കൽ ആയിരിക്കാം അതല്ലെങ്കിൽ ഗോളാകൃതി ആയിരിക്കാം. ഇത്തരത്തിൽ പല ഷേപ്പിലുള്ള ഹെൽമെറ്റുകൾ ലഭ്യമാണ്. നിങ്ങളുടെ തലയുടെ ആകൃതി തിരിച്ചറിഞ്ഞ് പാകമായ ഹെൽമെറ്റ് തിരഞ്ഞെടുക്കാൻ ശ്രമിക്കുക. കൃത്യമായ വലുപ്പം തിരഞ്ഞെടുക്കുന്നത് വളരെ ഈസി ആയ ഒരു പ്രോസസ്സ് ആണ്. ഇതിനായി ഒരു ടേപ്പ് എടുക്കുക എന്നിട്ട് തലയുടെ ഏറ്റവും ചുറ്റളവ് കൂടിയ ഭാഗത്തിന്റെ അളവെടുക്കുക. പിന്നെ ഹെൽമെറ്റ് സൈസ് ചാർട്ട് ഇന്റർനെറ്റിൽ ലഭ്യമാണ് അതുമായി താരതമ്യം ചെയ്ത് small(s), medium(m), large(l), extra large(xl) എന്നിവയിൽ നിന്ന് നിങ്ങൾക്ക് ചേരുന്നത് തിരിച്ചറിയുക. വ്യത്യസ്ത ബ്രാൻഡുകളുടെ ഫിറ്റ്‌മെന്റ് വ്യത്യസ്തമായിരിക്കും. അതുപോലെതന്നെ ഒരേ ബ്രാൻഡിന്റെ വ്യത്യസ്ത മോഡലുകളും വ്യത്യസ്ത ഫിറ്റ്‌മെന്റ് ആയിരിക്കും.

ഹെൽമെറ്റ് നിങ്ങൾക്ക് പാകമാണോ എന്നറിയാൻ മറ്റൊരു വഴികൂടിയുണ്ട്. വാങ്ങാൻ ഉദ്ദേശിക്കുന്ന ഹെൽമെറ്റ് തലയിൽ വെച്ച് നോക്കാൻ പറ്റുമെങ്കിൽ മാത്രമേ ഈ ഐഡിയ ഉപയോഗിക്കാൻ പറ്റുകയുള്ളു. സാധിക്കുമെങ്കിൽ ഹെൽമെറ്റ് തലയിൽ വെക്കുക. എന്നിട് നെറ്റിയുടെ ഭാഗത്ത്, ഹെൽമെറ്റിനുള്ളിലൂടെ വിരലുകൾ കടത്തി നോക്കാൻ ശ്രമിക്കുക. ശെരിയായ ഹെൽമെറ്റ് ആണെങ്കിൽ ഇങ്ങനെ വിരൽ കടത്താൻ സാധിക്കരുത്. വിരൽ ഈസി ആയി കയറുന്നുണ്ടെങ്കിൽ ഒരു സൈസ് കുറച്ച് വീണ്ടും ട്രൈ ചെയ്യുക. ഏതൊരു ഹെൽമെറ്റും ഒന്ന് രണ്ട് തവണത്തെ ഉപയോഗത്തോടെ 10% വരെ ലൂസ് ആകും/ അതുകൊണ്ട് വാങ്ങുമ്പോൾ കുറച്ച് ഓവർ- ടൈറ്റ് ആയത് വാങ്ങിയാലും കുഴപ്പമില്ല. ഒന്നുരണ്ട് ദിവസങ്ങൾകൊണ്ട് അത് ശെരിയായിക്കോളും.

ഹെൽമെറ്റ് ഉപയോഗിക്കുന്നത് അവനവന്റെ സേഫ്റ്റിക്ക് വേണ്ടിയാണ് എന്ന് തിരിച്ചറിയുക. മുടി കൊഴിയുന്നു വിയർക്കുന്നു എന്നിങ്ങനെ ഉള്ള കാരണങ്ങൾ പറഞ്ഞ് ഹെൽമെറ്റ് വെക്കാതിരിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തും. ചെറിയ യാത്രകൾക്കുപോലും ഹെൽമെറ്റ് ഉപയോഗിക്കാൻ ശീലിക്കുക.

02/04/2018

Share The Link To Every One You Know...

No Spaming

Only For Ride Addicts

No Cross Business

Only Riding

Follow this link to join my WhatsApp group:

An Unexpected Visit @ UM CalicutFound Some Exotic Rides.......
25/02/2018

An Unexpected Visit @ UM Calicut
Found Some Exotic Rides.......

Ride Partner : Akshay Nath Click From
25/02/2018

Ride Partner : Akshay Nath

Click From

Ride Partner : Vishnu CPLocation : WayanadPure Click From OPPO F6😍
18/02/2018

Ride Partner : Vishnu CP
Location : Wayanad
Pure Click From OPPO F6😍

activa in working mode on modified
01/01/2018

activa in working mode on modified

Address

Malappuram
673645

Website

Alerts

Be the first to know and let us send you an email when Riders Club Edavannappara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share