Malappuram Automotive

Malappuram Automotive Malappuram Automotive

അവധിക്കാലമാണ് .... ഹൈറേഞ്ചുകളിലേക്ക് വിനോദസഞ്ചാരികൾ ഒഴുകുന്ന സമയം! ഹൈറേഞ്ചുകളിൽ അപകടങ്ങളും കൂടുകയാണ്നിങ്ങൾ Ghat Road കളെ...
18/04/2026

അവധിക്കാലമാണ് .... ഹൈറേഞ്ചുകളിലേക്ക് വിനോദസഞ്ചാരികൾ ഒഴുകുന്ന സമയം!
ഹൈറേഞ്ചുകളിൽ അപകടങ്ങളും കൂടുകയാണ്

നിങ്ങൾ Ghat Road കളെക്കുറിച്ച് കേട്ടിട്ടുണ്ടോ..?

സർക്കാർ ഉത്തരവ് പ്രകാരം കേരളത്തിൽ 45 Ghat Road (മലമ്പാതകൾ ) ആണ് ഉള്ളത് എങ്കിലും ഈ പാതകളുടെ സ്വഭാവ സാദൃശ്യമുള്ള, ചെറുതും വലുതുമായ ധാരാളം റോഡുകൾ പശ്ചിമഘട്ടത്തിൻ്റെ ഭാഗമായ കിഴക്കൻ ജില്ലകളിലുണ്ട്. കാലാവസ്ഥയും, ഭൂപ്രകൃതിയും കനിഞ്ഞനുഗ്രഹിച്ച മഞ്ഞും ,തണുപ്പും,കോടയും സഞ്ചാരികളെ ഈ ജില്ലകളിലേക്ക് എക്കാലവും ആകർഷിച്ച് കൊണ്ടിരിക്കുന്നു.. അയൽ സംസ്ഥാനങ്ങളിൽ നിന്നും, മറ്റു ജില്ലകളിൽ നിന്നും എത്തുന്ന സഞ്ചാരികളുടെ വാഹനങ്ങൾ, അവർക്ക് പരിചിതമല്ലാത്ത ഈ റോഡുകളിൽ നിരന്തരം അപകടങ്ങൾ സൃഷ്ടിച്ച് കുന്നുണ്ട്. ഇതിൽ ആദ്യമായി ഈ റോഡുകളിൽ എത്തുന്ന ഡ്രൈവർമാരാണ് കൂടുതലും അപകടം സൃഷ്ടിക്കുന്നത്. നഗരങ്ങളിലെയും,നിരന്ന പ്രദേശങ്ങളിലെ റോഡുകളിലെയും റോഡുകളിൽ വാഹനമോടിച്ച് ശീലിച്ചവർ അതേശൈലിയിൽ മലമ്പാതകളിലും ഓടിക്കുന്നതാണ് അപകടങ്ങളുടെ പ്രധാന കാരണമായി കാണപ്പെട്ടിട്ടുള്ളത്.

കുത്തനെയുള്ള കയറ്റവും ഇറക്കവും ,തീവ്രത ഏറിയ വളവുകളും ഉള്ള റോഡുകളിൽ " സൈറ്റ് ഡിസ്റ്റൻസ് " (Sight Distance)വളരെ കുറവായിരിക്കും എന്ന വസ്തുത അവർ മനസിലാക്കാതെ പോകുന്നു. ഡ്രൈവർക്ക് മുന്നിലെ റോഡ് കാണുന്ന ദൂരമെന്നോ, ദൂരക്കാഴ്ച എന്നൊക്കെയാണ് "സൈറ്റ് ഡിസ്റ്റൻസ്" എന്ന വാക്കു കൊണ്ട് ഉദ്ദേശിക്കുന്നത്.

" സൈറ്റ് ഡിസ്റ്റൻസ്" കുറഞ്ഞ റോഡുകൾ ,പ്രത്യേകിച്ച് ഡ്രൈവർക്ക് പരിചയമില്ലാത്തതാണെങ്കിൽ അപകട സാധ്യത വളരെ കൂടുതലാണ്. ഹിൽ സ്റ്റേഷൻ റോഡുകളിൽ "സൈറ്റ് ഡിസ്റ്റൻസ്" വളരെ കുറവുമായിരിക്കും.

" സൈറ്റ് സിസ്റ്റൻസ്" കുറഞ്ഞ റോഡിൽ ഡ്രൈവർക്ക്

1. മുന്നിലെ വളവിൻ്റെയൊ, ഇറക്കത്തിൻ്റെയൊ തീവ്രത അറിയാൻ കഴിയില്ല.
2. എതിർവശത്തു നിന്നും വരുന്ന വാഹനങ്ങളെ കാണാൻ കഴിയില്ല
3. മുന്നിലെ തടസങ്ങളെ മുൻകൂട്ടി അറിയാൻ കഴിയില്ല.
4. ശരിയായ തീരുമാനങ്ങൾ, ശരിയായ സമയത്ത് എടുക്കാൻ കഴിയില്ല.
ഇങ്ങനെയുള്ളപ്പോൾ ഡ്രൈവർ എന്ത് ചെയ്യണം?

1.മുന്നിൽ ഒരു അപകടം ഉണ്ടാകാം എന്ന മുൻവിധിയോടെ തന്നെ ശരിയായ ഗിയറിൽ (ഇറക്കത്തിലും കയറ്റത്തിലും ഗിയർ ഡൗൺ ചെയ്ത് ) വേഗത കുറച്ച് അതീവ ശ്രദ്ധയോടെ വാഹനം ഓടിക്കുക.

2. ഗിയർ ഡൗൺ ചെയ്യാതെ ,തുടർച്ചയായി ബ്രേക്ക് അമർത്തി വേഗത കുറച്ച് ഇറക്കം ഇറങ്ങുന്നത് ബ്രേക്കിൻ്റെ പ്രവർത്തനക്ഷമത കുറക്കും. തത്ഫലമായി ബ്രേക്ക് ഇല്ലാത്ത അവസ്ഥയുണ്ടാകും ( ബ്രേക്ക് ഫേഡിംഗ്).

2.ആവശ്യമെങ്കിൽ വളവുകളിൽ ഹോൺ മുഴക്കുക.

3. റോഡ് സൈൻസ് ശ്രദ്ധിക്കുക

4. വളവുകളിൽ വാഹനം പാർക്ക് ചെയ്യരുത്.

5. വളവുകളിൽ ഓവർടേക്ക് ചെയ്യരുത്.

6. കയറ്റം കയറി വരുന്ന വാഹനങ്ങൾക്ക് മുൻഗണന കൊടുക്കുക

7. വാഹനം നിർത്തിയിടുമ്പോഴെല്ലാം പാർക്കിംഗ് ബ്രേക്ക് പ്രവർത്തിപ്പിക്കുക.
8. മഴയുള്ളപ്പോഴും, കോടമഞ്ഞ് മൂലം കാഴ്ച തടസ്സപ്പെടുമ്പോഴും വാഹനം സുരക്ഷിതമായി നിർത്തിയിടുക.
9. അപരിചിതമായ വഴികളിലൂടെ ഗൂഗിൾ മാപ്പിൻ്റെ സഹായത്താൽ മാത്രം രാത്രി കാലങ്ങളിൽ സഞ്ചരിക്കാതിരിക്കുക.
10. യാത്ര തുടങ്ങും മുമ്പ് ടയർ, ബ്രേക്ക്, വൈപ്പർ എന്നിവയുടെ കണ്ടീഷൻ ഉറപ്പ് വരുത്തുക.
11. ഫസ്റ്റ് എയ്ഡ് കിറ്റ് കൂടെ കരുതുക
12. പരിചിതമല്ലാത്ത ജലാശയങ്ങളിൽ ഇറങ്ങി അതിസാഹസികക്ക് മുതിരാതിരിക്കുക
13. വിശ്രമം ആവശ്യമെന്ന് തോന്നിയാൽ വിശ്രമിക്കുക തന്നെ വേണം.

നിങ്ങളുടെ ഒരു നിമിഷത്തെ അശ്രദ്ധ പല കുടുംബങ്ങളുടേയും തീരാക്കണ്ണീരായി മാറിയേക്കാം..

യാത്ര തുടങ്ങുമ്പോഴുള്ള സന്തോഷം യാത്ര തീരും വരെയും ഉണ്ടാവട്ടെ...
ശുഭയാത്ര നേരുന്നു.


ഹെയർപിൻ വളവുകൾ ↪️↩️റോഡുകളിലെ ഹെയർപിൻ വളവുകൾ ഏറെ അപകട സാധ്യതയുള്ള ഭാഗങ്ങളാണ്. ഇത്തരം വളവുകൾ കയറുമ്പോഴും ഇറങ്ങുമ്പോഴും പ്ര...
18/04/2026

ഹെയർപിൻ വളവുകൾ ↪️↩️
റോഡുകളിലെ ഹെയർപിൻ വളവുകൾ ഏറെ അപകട സാധ്യതയുള്ള ഭാഗങ്ങളാണ്. ഇത്തരം വളവുകൾ കയറുമ്പോഴും ഇറങ്ങുമ്പോഴും പ്രത്യേക ജാഗ്രത വേണം.

⏭️ ഹെയർപിൻ വളവിൽ എത്തുന്നതിനുമുമ്പ് വേഗത കുറയ്ക്കുക.
⏭️ ഹെയർപിൻ വളവുകളിൽ ഓവർടേക്ക് ചെയ്യരുത്.
⏭️ ഹോൺ മുഴക്കി മുന്നിലുള്ള വാഹനങ്ങൾക്ക് സൂചന നൽകുക.
⏭️ കയറ്റത്തിൽ ചെറിയ ഗിയറിൽ വാഹനം നിയന്ത്രിക്കുക.
⏭️ ഇറക്കത്തിൽ ബ്രേക്ക് മാത്രം ആശ്രയിക്കാതെ എഞ്ചിൻ ബ്രേക്കിംഗ് ഉപയോഗിക്കുക.
⏭️ വളവിൽ വാഹനം നിർത്തിയിടരുത്.
⏭️ വലിയ വാഹനങ്ങൾക്ക് വളവിൽ തിരിയാൻ കൂടുതൽ സ്ഥലം ആവശ്യമാണ്, അതിനാൽ അകലം പാലിക്കുക.
⏭️ രാത്രിയിൽ ഹെഡ്‌ലൈറ്റ് ശരിയായി ഉപയോഗിക്കുക.
⏭️ ക്ഷീണം, ഉറക്കം, മൊബൈൽ ഫോൺ ഉപയോഗം എന്നിവ ഒഴിവാക്കി മാത്രം ഡ്രൈവ് ചെയ്യുക.

സുരക്ഷിത യാത്രയ്ക്കായി നിയമങ്ങൾ പാലിക്കൂ. ഒരു നിമിഷത്തെ അശ്രദ്ധ വലിയ അപകടങ്ങൾക്ക് കാരണമാകാം.

  Watch out, we have unleashed a black beast from our garage! Presenting Mercedes Benz GLA 2014 model‘s new fiery makeov...
14/01/2023

Watch out, we have unleashed a black beast from our garage! Presenting Mercedes Benz GLA 2014 model‘s new fiery makeover after a custom full-body paint job from Orient Brown colour to Xirallic Black colour.

Fancy a similar makeover? Call us for more details.

🎥 :

Maruti Suzuki   Maruti Suzuki Arena NEXA Malappuram AM Motors NEXA NEXA Malappuram AM Motors
14/01/2023

Maruti Suzuki Maruti Suzuki Arena NEXA Malappuram AM Motors NEXA NEXA Malappuram AM Motors

15 വർഷം കഴിഞ്ഞ ഡീസൽ ഓട്ടോറിക്ഷകൾ സർവീസ് നടത്താൻ പാടില്ല എന്ന ഉത്തരവ് 2023 ഡിസമ്പർ 31 വരെ നീട്ടി.
14/01/2023

15 വർഷം കഴിഞ്ഞ ഡീസൽ ഓട്ടോറിക്ഷകൾ സർവീസ് നടത്താൻ പാടില്ല എന്ന ഉത്തരവ് 2023 ഡിസമ്പർ 31 വരെ നീട്ടി.

Dear Bikers, Please take care of this!
25/09/2022

Dear Bikers, Please take care of this!

14/03/2022

13/03/2022
Onroad automotive, NH966, Pilakkal, MALAPURAM
18/09/2021

Onroad automotive, NH966, Pilakkal, MALAPURAM

Address

Malappuram City
Malappuram
676505

Website

Alerts

Be the first to know and let us send you an email when Malappuram Automotive posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category