21/06/2024
*യാത്രക്കാരുടെ ശ്രദ്ധക്ക്*
മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 53 , 63 കാറ്റില്‍ പറത്തി നിയമ വിരുദ്ധമായി യാത്രക്കാരുമായി ഓടുന്ന വെളള നംമ്പര്‍ പ്ളേറ്റുളള പ്രൈവറ്റ് രജിസ്ട്രേഷനുളള വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് RTO മാരോട് കേരളാ ഹൈകോടതി..അതു പോലെ കളളടാക്സി ഓടുന്ന നിയമലംഘകരെ കണ്ടെത്താന്‍ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്‍റിനെ സഹായിക്കണമെന്നും അതാത് സ്ഥലങ്ങളിലെ നിയമ ലംഘകരുടെ വിവരം RTO മാരെ അറിയിക്കണമെന്നും TAXI സംഘടനകളോട് ബഹുമാനപെട്ട കേരളാ ഹൈകോടതി
നിയമ വിരുദ്ധമായി യാത്രക്കാരുടെ സുരക്ഷയ്ക് യാതൊരു വിലയും കല്‍പിക്കാതെ ഫാമിലി മെമ്പേഴ്സിന് മാത്രം യാത്ര ചെയ്യാന്‍ പെര്‍മിറ്റുളള വെളള നംമ്പര്‍ പ്ളേറ്റുളള സ്വകാര്യ വാഹനങ്ങള്‍ യാത്രക്കാരുമായി തലങ്ങും വിലങ്ങും ഓടുമ്പോള്‍.. , യാത്രക്കാരുടെ സുരക്ഷ മുന്‍ നിര്‍ത്തി ഗവണ്‍മെന്‍റ് മാനദണ്ഡങ്ങള്‍ പാലിച്ച് *(വര്‍ഷാവര്‍ഷം ഫിറ്റ്നസ് ടെസ്റ്റ് , വാഹനത്തിലെ യാത്രക്കാര്‍ക്ക് മുഴുവന്‍ ഇന്‍ഷുറന്‍സ് പരിരക്ഷാ , കൊമേഴ്സ്യല്‍ റോഡ് ടാക്സ് , GPS , വേഗപൂട്ട്, ടാക്സി പെര്‍മിറ്റ് , ക്ഷേമനിധി, സര്‍ക്കാര്‍ നിര്‍ദ്ധേശിച്ചിരിക്കുന്ന മറ്റ് സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ )* ഓടുന്ന മഞ്ഞ നംമ്പര്‍ പ്ളേറ്റുളള ടാക്സി വാഹനങ്ങള്‍ ഓട്ടമില്ലാതെ ടാക്സി സ്റ്റാന്‍ടുകളില്‍ വെയിലേറ്റു കിടക്കുമ്പോള്‍ . സര്‍ക്കാര്‍ നിയമങ്ങള്‍ അനുസരിച്ച് ടാക്സി ഓടുന്ന ഡ്രൈവര്‍ സ്റ്റാന്‍ടുകളില്‍ വെയിലേറ്റ് വിശ്രമിക്കേണ്ട ഗതികേട് ഉണ്ടാകുന്നു.. ഇത് മനസിലാക്കിയാണ് ഇത്തരമൊരു തീരുമാനം..
നല്ലൊരു ശതമാനം യാത്രക്കാര്‍ക്കും സ്വകാര്യ വാഹനങ്ങള്‍ ഓട്ടത്തിന് വിളിക്കുന്നതോ , റെന്‍ടിനെടുക്കുന്നതോ നിയമ വിരുദ്ധമാണെന്നുളള കാര്യം അറിവില്ലാ.. ഏതെങ്കിലും സാഹചര്യത്തില്‍ കളളടാക്സികള്‍ അപകടത്തില്‍ പെട്ടാല്‍ യാതൊരു വിധ ഇന്‍ഷുറന്‍സ് പരിരക്ഷയോ നിയമ സംരക്ഷണമോ ലഭിക്കുയില്ലാ എന്നതും, പരിശോധനയില്‍ പിടിക്കപെട്ടാല്‍ തുടര്‍ യാത്രയേ ബാധിക്കുമെന്നും നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും ബോധവാന്‍മാരല്ലാ.. പണം മുടക്കി നമ്മളുടെ യാത്രകള്‍ക്ക് വാഹനങ്ങള്‍ ബുക്ക് ചെയ്യുമ്പോള്‍ നിയമ വിരുദ്ധമായി ഓടുന്ന കളളടാക്സികളല്ലാ എന്ന് ഉറപ്പ് വരുത്തുക.. പരിജയത്തിലുളളവരോ സുഹ്യത്തുക്കളോ മറ്റോ ഇത്തരം നിയമ വിരുദ്ധ പ്രവര്‍ത്തി ചെയ്യുന്നുണ്ട് എങ്കില്‍ അവരെ അതില്‍നിന്ന് പിന്തിരിപ്പിക്കുകയും , അവരോട് വാഹനം ടാക്സി പെര്‍മിറ്റിലേയ്ക് മാറ്റാന്‍ നിര്‍ദ്ധേശിക്കുകയും ചെയ്യുക..
നിയമ ലംഘനങ്ങള്‍ക്ക് കൂട്ടു നില്‍ക്കാതെ ശുഭകരമാകട്ടേ നമ്മുടെ യാത്രകള്‍... RANY'S GROUP Kayamkulam