Jyothi motor driving school

Jyothi motor driving school driving school
(1)

മദ്ധ്യവേനൽ അവധി തുടങ്ങി. പുസ്തകക്കെട്ടുകളുടെ ഭാരം ഇറക്കി വച്ച് കുട്ടികൾക്കിനി കുറച്ച് നാൾ വിശ്രമത്തിൻ്റെയും വിനോദത്തിൻ്റ...
11/04/2024

മദ്ധ്യവേനൽ അവധി തുടങ്ങി. പുസ്തകക്കെട്ടുകളുടെ ഭാരം ഇറക്കി വച്ച് കുട്ടികൾക്കിനി കുറച്ച് നാൾ വിശ്രമത്തിൻ്റെയും വിനോദത്തിൻ്റെയും നാളുകൾ. കുട്ടികൾ വാഹനം ഓടിക്കാനും, ഓടിച്ച് പഠിക്കാനും ഏറ്റവും സാധ്യതയുള്ള കാലം.

*മാതാപിതാക്കളെ.... ഒന്ന് ശ്രദ്ധിക്കൂ...*

ഡ്രൈവിംഗ് കുട്ടിക്കളിയല്ല. നിങ്ങൾ അറിഞ്ഞോ അറിയാതെയോ കുട്ടികൾ വാഹനം ഓടിക്കുമ്പോൾ, അവനെ ഒരു വലിയ അപകടത്തിലേക്കാണ് തള്ളിവിടുന്നത് എന്നോർക്കുക.

ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങൾ എടുത്ത് നടപ്പിലാക്കുക എന്നത് ഡ്രൈവിംഗിലെ അടിസ്ഥാന തത്വമാണ്. മനസും ശരീരവും പക്വതയെത്താത്ത കുട്ടികൾ എങ്ങനെ ഇത് നടപ്പിലാക്കും...?

ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നതും , ഓടിക്കാൻ അനുവദിക്കുന്നതും കുറ്റകരമാണ്. ലൈസൻസില്ലാതെ വാഹനം ഓടിച്ച ഡ്രൈവർക്കും, വാഹന ഉടമയ്ക്കും 3 വർഷം വീതം തടവും 5000 രൂപ വീതം പിഴയുമാണ് ശിക്ഷ.

*മൈനർ വാഹനം ഓടിച്ചാൽ ശിക്ഷ എന്താണെന്ന് അറിയണ്ടേ...?*

*Section 199 A - Offence by Juveniles* അനുസരിച്ച് കുട്ടികൾ ചെയ്യുന്ന കുറ്റത്തിൻ്റെ പ്രതിസ്ഥാനത്ത് രക്ഷിതാവോ, വാഹന ഉടമയോ ആണ് എന്നതാണ്.

=>ശിക്ഷയെന്താണ്?

*ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചാൽ ലഭിക്കുന്ന ശിക്ഷയോടൊപ്പം*

1. രക്ഷിതാവിന് / വാഹന ഉടമയ്ക്ക് 3 വർഷം തടവും, 25000/- രൂപ പിഴയും
2. വാഹനത്തിൻ്റെ രജിസ്ട്രേഷൻ 1 വർഷത്തേക്ക് ക്യാൻസൽ ചെയ്യും
3. വാഹനം ഓടിച്ച കുട്ടിക്ക് 25 വയസ് വരെ ലേണേഴ്സ് ലൈസൻസോ ഡ്രൈവിംഗ് ലൈസൻസോ നേടുന്നതിന് അർഹതയുണ്ടായിരിക്കുന്നതല്ല.

കൂടാതെ മറ്റ് നാശനഷ്ടങ്ങൾക്ക് രക്ഷിതാവ് ഉത്തരവാദിയാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ...

ഡ്രൈവിംഗ് കുട്ടികൾക്കുള്ള വിനോധോപാധിയല്ല...

21/02/2024
21/02/2024

മുൻപിലുള്ള വാഹനം വലത്തോട്ട് തിരിയാനായി സിഗ്നലുകൾ തന്ന ശേഷം തിരിയായനായി റോഡിൻ്റെ മധ്യഭാഗത്തേക്കെത്തിയാൽ മറ്റു അപകടങ്ങളും ഒന്നും ഇല്ല എന്നുറപ്പാക്കിയ ശേഷം മാത്രം ഇടതുവശത്ത് കൂടെ മറികടക്കാം.

അതുപോലെ മൾട്ടി ലയിൻ ട്രാഫിക്കിൽ സുരക്ഷിതമായി മറികടക്കാൻ മറ്റു പ്രതിബന്ധങ്ങളില്ലെങ്കിൽ ഇടതു വശത്തുകൂടി ശ്രദ്ധാപൂർവം മറികടക്കുന്നതിനും തെറ്റില്ല.

മറ്റൊരു സന്ദർഭങ്ങളിലും ഇടതു വശത്തുകൂടെ മറികടക്കരുത്.

ഏതെങ്കിലും വശങ്ങളിലേക്ക് തിരിയുമ്പോൾ വളരെ നേരത്തേ സിഗ്നലുകൾ നൽകി,കണ്ണാടി നോക്കി വാഹനങ്ങളില്ല എന്നുറപ്പാക്കിയ ശേഷം ഷോൾഡർ ചെക്ക് ചെയ്ത് ബ്ലൈൻഡ് സ്പോട്ട് നിരീക്ഷിച്ച ശേഷം മാത്രം തിരിക്കുക.



ഫാൻസി നമ്പർ എടുക്കുന്നതിനും മറ്റ് സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്യുന്നതിനുമായി നിരവധി വാഹനങ്ങൾ താൽക്കാലിക നമ്പർ എടുത്ത് ഷോറ...
21/02/2024

ഫാൻസി നമ്പർ എടുക്കുന്നതിനും മറ്റ് സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്യുന്നതിനുമായി നിരവധി വാഹനങ്ങൾ താൽക്കാലിക നമ്പർ എടുത്ത് ഷോറൂമുകളിൽ നിന്നും ഡെലിവറി എടുക്കുന്നുണ്ട്. ആ നമ്പറുകൾ എന്തിനെയൊക്കെയാണ് സൂചിപ്പിക്കുന്നതെന്ന് പറയാം.

T - താൽക്കാലികം (Temporary)
12 - നമ്പർ ഇഷ്യു ചെയ്ത മാസം
23 - നമ്പർ ഇഷ്യു ചെയ്ത വർഷം
KL - സ്റ്റേറ്റ് കോഡ്
1714 - താൽക്കാലിക നമ്പർ
L - താൽക്കാലിക നമ്പറിൻ്റെ ഇംഗ്ലീഷ് അക്ഷരമാല അക്ഷരം (ഇത് ' O ' യും ' I ' യും ഉണ്ടാവില്ല)

താൽക്കാലിക നമ്പറോ സ്ഥിര നമ്പറോ ഇല്ലാതെ യാതൊരു വാഹനവും റോഡിൽ സർവ്വീസ് നടത്താനനുവാദമില്ല.

കേരളത്തിൽ സർവീസ് നടത്താവുന്ന ഡീസൽ ഓട്ടോറിക്ഷകളുടെ പ്രായം പതിനഞ്ചിൽ നിന്ന് 22 വർഷമായി വർദ്ധിപ്പിച്ചു.22 വർഷം പൂർത്തിയായ ഡ...
20/02/2024

കേരളത്തിൽ സർവീസ് നടത്താവുന്ന ഡീസൽ ഓട്ടോറിക്ഷകളുടെ പ്രായം പതിനഞ്ചിൽ നിന്ന് 22 വർഷമായി വർദ്ധിപ്പിച്ചു.

22 വർഷം പൂർത്തിയായ ഡീസൽ ഓട്ടോറിക്ഷകൾ (01-01-2024 മുതൽ പ്രാബല്യം ) ഇലക്ട്രിക്കൽ ആയോ / LPG ആയോ / CNG ആയോ / LNG ആയോ മാറ്റിയാൽ മാത്രമേ സർവ്വീസ് നടത്താൻ പാടുള്ളൂ എന്ന പുതിയ ഉത്തരവ് പുറത്തിറക്കി. നേരത്തെ ഇത് 15 വർഷം ആയിരുന്നു.



സുരക്ഷിതമായ നല്ല നടപ്പ് പ്രഭാത നടത്തങ്ങൾ നമ്മുടെ ശീലങ്ങളിൽ സ്ഥാനം പിടിച്ചിട്ട് കുറച്ചു നാളുകളായിരിക്കുന്നു. അടച്ചുപൂട്ടപ...
19/12/2023

സുരക്ഷിതമായ നല്ല നടപ്പ്

പ്രഭാത നടത്തങ്ങൾ നമ്മുടെ ശീലങ്ങളിൽ സ്ഥാനം പിടിച്ചിട്ട് കുറച്ചു നാളുകളായിരിക്കുന്നു. അടച്ചുപൂട്ടപ്പെട്ട കോവിഡ് കാലത്തിനു ശേഷം ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കി നല്ല ശീലങ്ങൾ സ്വായാത്തമാക്കുന്ന കാര്യത്തിൽ നാം മലയാളികൾ പുറകിലല്ല.

ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പ്രഭാതത്തിൽ നടക്കാൻ പോകുന്ന ആളുകളുടെ എണ്ണം വളരെ കൂടുതലാണ് ഈയടുത്ത കാലത്ത്.

ഇന്ത്യയിൽ 2022 - ൽ മാത്രം 32,825 കാൽനട യാത്രികരാണ് കൊല്ലപ്പെട്ടത് ഇരുചക്ര വാഹന സഞ്ചാരികൾ കഴിഞ്ഞാൽ മരണത്തിന്റെ കണക്കിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് കാൽനടക്കാർ ആണെന്നത് സങ്കടകരമായ സത്യമാണ്.

തിരുവനന്തപുരത്ത് ഈയിടെ 2 പേർ കൊല്ലപ്പെട്ട സംഭവം ഈ കാര്യത്തിൽ നമ്മുടെ അടിയന്തിര ശ്രദ്ധ ആവശ്യപ്പെടുന്നു.

പരിമിതമായ ഫുട്പാത്തുകൾ, വളവ് തിരിവുകൾ ഉള്ളതും വെളിച്ചം കുറഞ്ഞതുമായ റോഡുകൾ കാൽ നട യാത്രക്കാരുടെ സുരക്ഷയെ പറ്റിയുള്ള നമ്മുടെ അജ്ഞത ഇങ്ങനെ പല കാരണങ്ങൾ മൂലവും പലപ്പോഴും അപകടങ്ങൾ സംഭവിക്കുന്നു.

രാത്രിയിൽ കാൽനടയാത്രക്കാരുടെ ദൃശ്യപരത ഒരു സങ്കീർണ്ണ പ്രതിഭാസമാണ്. കാൽനടയാത്രക്കാരനെ താരതമ്യേന വളരെ മുൻ കൂട്ടി കണ്ടാൽ മാത്രമേ ഒരു ഡ്രൈവർക്ക് അപകടം ഒഴിവാക്കാൻ കഴിയൂ. ഡ്രൈവർ കാൽനടയാത്രക്കാരനെ കണ്ട് വരാനിരിക്കുന്ന കൂട്ടിയിടി തിരിച്ചറിഞ്ഞ് ബ്രേക്കുകൾ അമർത്തി പ്രതികരിക്കണം.

കേരളത്തിലെ സാധാരണ റോഡുകളിൽ അനുവദനീയമായ പരമാവധി വേഗതയായ മണിക്കൂറിൽ 70 കി.മീ (സെക്കന്റിൽ 19.5 മീറ്റർ)സഞ്ചരിക്കുന്ന ഡ്രൈവർ ഒരു കാൽനടയാത്രക്കാരനെ കണ്ട് പെട്ടെന്ന് കണ്ട് ബ്രേക്ക് ചവിട്ടാൻ എടുക്കുന്ന Reaction time ഏകദേശം 1 മുതൽ 1.5 സെക്കൻഡ് ആണ് എന്നാണ് പഠനങ്ങൾ കാണിക്കുന്നത്.
ഈ സമയത്ത് വാഹനം 30 മീറ്റർ മുന്നോട്ട് നീങ്ങും , ബ്രേക്ക് ചവിട്ടിയതിന് ശേഷം പൂർണ്ണമായി നിൽക്കാൻ പിന്നെയും 36 മീറ്റർ എടുക്കും. അതായത് ഡ്രൈവർ കാൽനടയാത്രക്കാരനെ ഏറ്റവും കുറഞ്ഞത് 66 മീറ്ററെങ്കിലും മുൻപ് കാണണം.

വെളിച്ചമുള്ള റോഡുകളിൽ പോലും രാത്രി ഇങ്ങനെ കൃത്യമായി കാണാൻ കഴിയുന്നത് കേവലം 30 മീറ്റർ പരിധിക്ക് അടുത്തെത്തുമ്പോൾ മാത്രമാണെന്ന് പഠനങ്ങൾ കാണിക്കുന്നു (വെളിച്ചം കുറവുള്ള റോഡിൽ അത് 10 മീറ്റർ വരെയാകാം ) അതും കാൽനടയാത്രികൻ റോഡിന്റെ ഇടത് വശത്താണെങ്കിൽ.ഡ്രൈവറുടെ വലതു വശത്തെ വിന്റ് ഷീൽഡ് പില്ലറിന്റെ തടസ്സം മൂലവും പെരിഫറൽ വിഷന്റെ പ്രശ്നം കൊണ്ടും വലത് വശത്തെ കാഴ്ച പിന്നെയും കുറയും.
മഴ, മൂടൽമഞ്ഞ്, ഡ്രൈവറുടെ പ്രായം കൂടുന്നത്, നൈറ്റ് മയോപ്പിയ, ഉറക്കം, ക്ഷീണം, ലഹരി ഉപയോഗം എന്നിവ അപകട സാദ്ധ്യത പതിൻമടങ്ങ് വർദ്ധിപ്പിക്കുന്നു.

കാൽനടയാത്രക്കാർ പ്രത്യക്ഷപ്പെടാൻ സാധ്യതയില്ലെന്ന് അനുഭവത്തിലൂടെ പഠിച്ച ഗ്രാമീണ റോഡുകളിലോ മറ്റ് പ്രദേശങ്ങളിലോ കാൽനടയാത്രക്കാരെ ഡ്രൈവർമാർ പ്രതീക്ഷിക്കില്ല എന്നതും പ്രശ്നമാണ്.

വസ്ത്രത്തിന്റെ നിറമാണ് പ്രധാനപ്പെട്ട മറ്റൊരു സംഗതി, കറുത്ത വസ്ത്രവും, വെളിച്ചമില്ലായ്മയും ,കറുത്ത റോഡും ചേർന്ന് പ്രഭാത സവാരിക്കാരനെ തൊട്ടടുത്ത് നിന്നാൽ പോലും കാണുക എന്നത് തീർത്തും അസാദ്ധ്യമാക്കുന്നു.

കാൽ നട യാത്രക്കാരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ആണിവയൊക്കെ.ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ താഴെ കാണുക.

👉 *കരുതാം ഈ കാര്യങ്ങൾ*

• സവാരി കഴിയുന്നതും പ്രഭാത വെളിച്ചത്തിലാക്കാം.

• കഴിയുന്നതും നടപ്പിനായി മൈതാനങ്ങളോ പാർക്കുകളോ തിരഞ്ഞെടുക്കുക.

• വെളിച്ചമുള്ളതും, ഫുട്പാത്തുകൾ ഉള്ളതുമായ റോഡുകൾ തിരഞ്ഞെടുക്കാം .

• തിരക്കേറിയതും, വാഹനങ്ങളുടെ വേഗത കൂടുതലുള്ളതും ആയ റോഡുകൾ പൂർണ്ണമായും ഒഴിവാക്കുക.

• ഫുട്പാത്ത് ഇല്ലെങ്കിൽ നിർബന്ധമായും അരികിൽ കൂടി വരുന്ന വാഹനങൾ കാണാവുന്ന രീതിയിൽ റോഡിന്റെ വലത് വശം ചേർന്ന് നടക്കുക.

• വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ വസ്ത്രങ്ങൾ തിരഞ്ഞെടുക്കാം.

കറുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ പൂർണ്ണമായും ഒഴിവാക്കണം.

• സാധ്യമെങ്കിൽ റിഫ്ളക്ടീവ് ജാക്കറ്റുകളൊ അത്തരം വസ്ത്രങ്ങളൊ ഉപയോഗിക്കുക.

• വലതുവശം ചേർന്ന് റോഡിലൂടെ നടക്കുമ്പോൾ 90 ഡിഗ്രി തിരിവിൽ നമ്മളെ പ്രതീക്ഷിക്കാതെ വാഹനങ്ങൾ പാഞ്ഞു വരാമെന്ന ശ്രദ്ധ വേണം .

• ഫോൺ ഉപയോഗിച്ചു കൊണ്ടും ഇയർ ഫോൺ ഉപയേഗിച്ച് പാട്ട് കേട്ടുകൊണ്ടും നടക്കുന്നത് ഒഴിവാക്കണം.

• കുട്ടികൾ കൂടെയുണ്ടെങ്കിൽ അധിക ശ്രദ്ധ നൽകണം.

• റോഡിലൂടെ വർത്തമാനം പറഞ്ഞു കൂട്ടം കൂടി നടക്കുന്നത് ഒഴിവാക്കണം.

വലതുവശം ചേർന്ന് റോഡിലൂടെ നടക്കുമ്പോൾ 90 ഡിഗ്രി തിരിവിൽ നമ്മളെ പ്രതീക്ഷിക്കാതെ പാഞ്ഞുവരുന്ന ഒരു വാഹനത്തിനായി പ്രത്യേകം ശ്രദ്ധ വേണം.

• മൂടൽ മഞ്ഞ്, മഴ എന്നീ സന്ദർഭങ്ങളിൽ ഡ്രൈവർമാർക്ക് റോഡിന്റെ വശങ്ങൾ നന്നായി കാണാൻ കഴിയില്ല എന്ന കാര്യം മനസിലാക്കി ശ്രദ്ധിച്ചു നടക്കുക. കഴിയുമെങ്കിൽ പ്രതികൂല കാലാവസ്ഥ ഒഴിവാക്കുക.

MVD Kerala

ജ്യോതി മോട്ടോർ ഡ്രൈവിംഗ് സ്കൂൾ..PADIYOOR, PERUVALATH PARAMB,      KELAKAM+91 94469 59553+91 82816 20507+91 94478 52621( ...
19/12/2023

ജ്യോതി മോട്ടോർ ഡ്രൈവിംഗ് സ്കൂൾ..

PADIYOOR, PERUVALATH PARAMB, KELAKAM

+91 94469 59553
+91 82816 20507
+91 94478 52621( kelakam)


.

ആദരാഞ്ജലികൾ.....
19/12/2023

ആദരാഞ്ജലികൾ.....

ഇരിട്ടി സബ് ആർ ടി ഓഫീസിൽ നവംബർ 30,ഡിസംബർ 1 തീയതികളിൽ നടക്കാനിരുന്നലേണേഴ്‌സ് ടെസ്റ്റ് ഡിസംബർ 2 ന് ശനിയാഴ്ച‌ത്തേക്ക് മാറ്റ...
28/11/2023

ഇരിട്ടി സബ് ആർ ടി ഓഫീസിൽ നവംബർ 30,ഡിസംബർ 1 തീയതികളിൽ നടക്കാനിരുന്ന
ലേണേഴ്‌സ് ടെസ്റ്റ് ഡിസംബർ 2 ന് ശനിയാഴ്ച‌ത്തേക്ക് മാറ്റിയതായി
ഇരിട്ടി ജോയിൻ്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

ഒരിക്കൽ നാമും ലേണേഴ്സ് ഡ്രൈവിംഗ് ലൈസൻസിന് ഉടമയായിരുന്നു....ലേണേഴ്സ് ചിഹ്നമായ L സ്റ്റിക്കറുള്ള ഒരു വാഹനം റോഡിൽ  കാണുമ്പോൾ...
29/10/2023

ഒരിക്കൽ നാമും ലേണേഴ്സ് ഡ്രൈവിംഗ് ലൈസൻസിന് ഉടമയായിരുന്നു....

ലേണേഴ്സ് ചിഹ്നമായ L സ്റ്റിക്കറുള്ള ഒരു വാഹനം റോഡിൽ കാണുമ്പോൾ

അപ്രതീക്ഷിതമായി റോഡ് നിയമങ്ങൾക്ക് വിരുദ്ധമായിട്ടുള്ള ചലനങ്ങൾ പ്രതീക്ഷിച്ചു കൊണ്ട്, ആ വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്തേക്കാം എന്ന് കരുതിക്കൊണ്ട്,
മറ്റുള്ളവർക്ക് ബുദ്ധിമുട്ട് തോന്നിക്കുന്ന കുറഞ്ഞ വേഗതയിൽ ആയിരിക്കുന്നതിൽ അസ്വസ്ഥത പ്രകടിപ്പിക്കാതെ, ഇൻഡിക്കേറ്ററും സിഗ്നലും കാണിക്കാൻ ചിലപ്പോൾ മറന്നുപോയേക്കാം എന്ന് മുൻകൂട്ടി കണ്ടു കൊണ്ട് ,
നമ്മളാണ് കരുതൽ പാലിക്കേണ്ടത് ....

അവരിൽ നിന്നും അകലം പാലിച്ചും, ഹോൺ മുഴക്കി അവരെ പരിഭ്രാന്തരാക്കാതെയും കളിയാക്കലുകളും ആക്രോശങ്ങളും ഒഴിവാക്കിക്കൊണ്ടും അനുതാപത്തോടെ അവരെക്കൂടി ഉൾക്കൊണ്ടുകൊണ്ടും നമുക്കും മഹത്തായ മാതൃകകൾ സൃഷ്ടിക്കാം ....

©mvdkerala


കാരണം നാമും ഒരിക്കൽ അവരായിരുന്നു...

Follow instagram

https://www.instagram.com/jyothi_driving_school

വാഹനത്തിലെ ഇൻഡിക്കേറ്റർ എപ്പോഴൊക്കെ ഇടണം, വളയുന്നതിന് എത്ര മീറ്റർ മുമ്പ് പ്രകാശിപ്പിക്കണം, എപ്പോഴൊക്കെ ഇടാൻ പാടില്ല തുടങ...
29/08/2023

വാഹനത്തിലെ ഇൻഡിക്കേറ്റർ എപ്പോഴൊക്കെ ഇടണം, വളയുന്നതിന് എത്ര മീറ്റർ മുമ്പ് പ്രകാശിപ്പിക്കണം, എപ്പോഴൊക്കെ ഇടാൻ പാടില്ല തുടങ്ങി വ്യക്തമായ നിര്‍ദ്ദേശങ്ങൾ മോട്ടോർവാഹന നിയമത്തിൽ പ്രതിപാദിക്കുന്നുണ്ട്. നമ്മൾ വാഹനം വളയ്ക്കാനോ തിരിക്കാനോ പോകുകയാണെന്ന് മുന്നിൽ നിന്നും പിന്നിൽ നിന്നും വരുന്നവരെ അറിയിക്കാനുള്ള ഉപാധിയാണ് ഇൻഡിക്കേറ്ററുകൾ. നേരത്തെ ഹാൻഡ് സിഗ്നലുകൾ ഉപയോഗിച്ചിരുന്നു എന്നാൽ ഇപ്പോൾ അതുപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്.

ഇടം വലം നോക്കാതെ സ്വന്തം സൗകര്യത്തിന് വാഹനം തിരിക്കുന്നവർ ഉണ്ടാക്കുന്ന അപകടങ്ങളും കുറവല്ല. കൂടാതെ വാഹനം തിരിച്ചതിന് ശേഷം മാത്രം ഇൻഡിക്കേറ്റർ ഇടുന്നവരുമുണ്ട്. ഇനി ചില കൂട്ടരുണ്ട് ഇൻഡിക്കേറ്റർ ഇട്ടു മാത്രമേ വാഹനമോടിക്കൂ. നേരെയാണ് പോകുന്നതെങ്കിലും വെറുതെ ഇൻഡിക്കേറ്റർ ഇട്ടിരിക്കും.

തിരിയുന്നതിന് തൊട്ടുമുമ്പല്ല ഇന്‍ഡികേറ്റര്‍ ഇടേണ്ടത്. സാധാരണ റോഡില്‍ ഏതെങ്കിലും വശത്തേക്ക് തിരിയുന്നതിന് ഏകദേശം 200 അടി മുമ്പ് ഇന്‍ഡിക്കേറ്റര്‍ പ്രവര്‍ത്തിപ്പിക്കണം. ഹൈവേയിലാണെങ്കില്‍ ഏകദേശം 900 അടി മുമ്പ് വേണം. തിരിഞ്ഞശേഷം ഇന്‍ഡിക്കേറ്റര്‍ ഓഫ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.

ഹൈവേയില്‍ ലൈന്‍ മാറുമ്പോഴും ഏതെങ്കിലും വശത്തേക്ക് തിരിയുമ്പോഴും ശരിയായ ഇന്‍ഡിക്കേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. യു ടേണ്‍ എടുക്കുമ്പോള്‍ 30 മീറ്റര്‍ മുമ്പെങ്കിലും ഇന്‍ഡിക്കേറ്റര്‍ ഇടുക. ഇന്‍ഡിക്കേറ്റര്‍ ഇട്ടതുകൊണ്ടുമാത്രം എവിടെ വച്ചും തിരിയാന്‍ അവകാശമുണ്ടെന്ന് കരുതുന്നത് തെറ്റാണ്. എതിര്‍ ദിശയില്‍ നിന്ന് വാഹനം വരുന്നില്ലെന്ന് ഉറപ്പാക്കിയശേഷം മാത്രമേ ഏതെങ്കിലും വശത്തേക്ക് തിരിയാവൂ. റിയര്‍ വ്യൂ മിററുകളിലൂടെ പിന്നിലെ ട്രാഫിക്കും ശ്രദ്ധിക്കണം.

ലൈൻ മാറി ഓവർടേക്ക് ചെയ്യുമ്പോഴും ഇൻഡിക്കേറ്റർ ഉപയോഗിക്കുക. കൂടാതെ റൗൺഡ് എബൗ‍ട്ടിലും ഇൻഡിക്കേറ്റർ ഉപയോഗിക്കണം. ഒരിക്കലും ബ്രൈറ്റ് ലൈറ്റ് പ്രവർത്തിപ്പിച്ചുകൊണ്ട് ഇൻഡിക്കേറ്റർ ഇടരുത് കാരണം എതിരെ വരുന്ന വാഹനങ്ങൾക്ക് ഇത് കാണാൻ സാധിക്കില്ല. മറ്റൊരു വാഹനത്തിന് ഓവര്‍ടേക്ക് ചെയ്യാനുള്ള അനുമതി നല്‍കുന്നതിനായി യാതൊരു കാരണവശാലും വലത്തേക്കുള്ള ഇൻഡിക്കേറ്റർ ഇടരുത്. ഹാന്‍ഡ് സിഗ്‌നല്‍ കാണിക്കുക. അതു ബുദ്ധിമുട്ടാണെങ്കില്‍ ഇടത് വശത്തേക്കുള്ള ഇന്‍ഡിക്കേറ്റര്‍ ഇടുക. നിങ്ങള്‍ സൈഡ് ചേര്‍ക്കുകയാണെന്ന് ധാരണയോടെ പിന്നിലുള്ള വാഹനം ഓവര്‍ടേക്ക് ചെയ്യും.

വാഹനത്തിന്റെ നാല് ഇൻഡിക്കേറ്ററും കൂടി ഒരുമിച്ച് ഇട്ടാൽ നേരെ പോകാം എന്നല്ല അർഥം. ഹസാഡ് സിഗ്നൽ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കാനുള്ളതാണ്.

28/08/2023



💮🌼 നന്മയും സമൃധിയും സമാധാനവും നിറഞ്ഞ ഒരു പോന്നോണം ആശംസിക്കുന്നു...........

""ഹൃദയം നിറഞ്ഞ ഓണാശംസകൾ""





Address

Iritti
670706

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919446959553

Website

Alerts

Be the first to know and let us send you an email when Jyothi motor driving school posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Jyothi motor driving school:

Share

Category