31/07/2026
കേരളത്തിലെ പ്രമുഖ മാരുതി സുസൂക്കി ഡീലറായ കെ.വി.ആർ ഗ്രൂപ്പ് സംഘടിപ്പിച്ച മെഗാ ഡെലിവറി സംഗമത്തിൽ ഒറ്റ ദിവസം കൊണ്ട് 51 പ്രീമിയം നെക്‌സ എസ്.യു.വികൾ ഉപഭോക്താക്കൾക്ക് കൈമാറി.
കോഴിക്കോട് 'ദ രവിസ് കടവിൽ' വച്ച് നടന്ന ചടങ്ങിൽ നെക്‌സയുടെ ജനപ്രിയ മോഡലുകളായ ഗ്രാൻഡ് വിറ്റാര, ഇ-വിറ്റാര എന്നിവയാണ് ഡെലിവറി നൽകിയത്.
കെ.വി.ആർ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ശ്രീ. സുഭാഷ് രജനി ബാലൻ, മാരുതി സുസൂക്കി നെക്‌സ റീജിയണൽ മാനേജർ ശ്രീ. അരുൺ പ്രസാദ് എന്നിവർ ചേർന്ന് ഉപഭോക്താക്കൾക്കും കുടുംബാംഗങ്ങൾക്കും താക്കോലുകൾ കൈമാറി.
1995 മുതൽ കേരളത്തിലെ വാഹനവിപണിയിൽ വിശ്വസ്ത സേവനം നൽകിവരുന്ന കെ.വി.ആർ ഗ്രൂപ്പിന്റെ മികച്ച സംഘാടന മികവിനും ജനപിന്തുണയ്ക്കും ഉപഭോക്താക്കൾ സാക്ഷ്യം വഹിച്ചു!