19/03/2024
കഴിഞ്ഞ 16 വർഷമായി ഒരു ദിവസം പോലും മുടക്കം ഇല്ലാതെ എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ആലപ്പുഴ മെഡിക്കൽ കോളജിൽ അന്നദാനം നടത്തുന്നുണ്ട്
#സേവാ_ഭാരതി രാവിലെ 11 മണി മുതൽ ഉച്ച ഭക്ഷണവും വൈകീട്ട് 6.30 മുതൽ അത്താഴവും നൽകുന്നുണ്ട്. " അന്നദാനം മഹാദാനം " നിസ്വാർത്ഥ സേവനം പരിഗണിച്ച് ആശുപത്രി അധികൃതർ സേവാഭാരതിയ്ക്ക് ഭക്ഷണം സൂക്ഷിക്കാനും വിതരണം ചെയ്യാനും ആളുകൾക്ക് ഇരുന്നു കഴിക്കാനും ഒക്കെയായി മുറികൾ പൊലും വിട്ടു നൽകിയിട്ടുണ്ട്. നിത്യ അന്നദാനം കൂടാതെ ഓണത്തിന് 3500-4000 പേർക്ക് ഉള്ള വിഭവ സമൃദ്ധമായ സദ്യയും സ്ഥിരം രോഗികൾക്ക് ഓണ്ണപ്പുടവയും സമ്മാനിക്കുന്നുണ്ട്. ഒരു വീട്ടിലും പോയി ആരോടും ആജ്ഞാപിച്ചിട്ടോ ചോദിച്ചിട്ടോ അല്ല അവർ ഇത് നടത്തുന്നത്. ഉപ്പും പലവ്യജ്ഞനങ്ങളും ധാന്യങ്ങളും എന്തിന് വിളമ്പുന്ന സ്പൂണും പാത്രവും വരെ സ്വന്തമായി വാങ്ങി ദിനവും സ്വന്തം പാചകപ്പുരയിൽ തയ്യാറാക്കിയ ഭക്ഷണം ആണ് അഭിമാനത്തോടെ വിളമ്പുന്നത് !! ഇന്നേവരെ ഒരു തിരഞ്ഞെടുപ്പിലും അവർ ഇതൊക്കെ വിളിച്ചു പറഞ്ഞ് നടക്കുന്നത് കണ്ടിട്ടില്ല. ഒരു PR സ്റ്റണ്ടും ഇതിൻ്റെ പേരിൽ ഉണ്ടാക്കുന്നതും ഇല്ല! നിസ്വാർത്ഥ സേവനം എന്താണ് എന്നും രാഷ്ട്രീയം എന്താണ് എന്നും വേർതിരിച്ച് കാണാനുള്ള വകതിരിവ് അവർ പഠിച്ച പ്രത്യയ ശാസ്ത്രത്തിന് ഉണ്ട് !! രാഷ്ട്രീയം നോക്കാതെ ജനം നൽകുന്ന പൊതിച്ചോറ് പോലും വോട്ടിനായി മുതലെടുക്കുന്ന ചിലരുടെ സമീപനം കാണുമ്പോൾ പറയാതെ വയ്യ !!!!
സേവാഭാരതി സംഘപരിവാറിന്റെ സേവന വിഭാഗമാണ് "സേവാ ഹി പരമോ ധർമ്മ" എന്നത് എടുത്ത് പറയാം
ഇനി, പൊതിച്ചോറുമായി നിങ്ങൾ ആലപ്പുഴ മെഡിക്കൽ കോളജുകളിൽ പോകുമ്പോൾ സേവാഭാരതിയുടെ പ്രവർത്തനങ്ങൾ ഒന്ന് കാണാൻ ശ്രമിക്കുക.!!!
©